കണ്ണൂരിൽ വനിതാ ബാങ്ക് മാനേജര്‍ ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ചനിലയിൽ


കണ്ണൂര്‍: കൂത്തുപറമ്പിൽ വനിതാ ബാങ്ക് മാനേജരെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കാനറാ ബാങ്ക് മാനേജർ കെ എസ് സ്വപ്നയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ജോലി സംബന്ധമായ സമ്മർദ്ദമാണ് ആത്മഹത്യയ‌്ക്ക് കാരണമെന്നാണ് സൂചന.

ഇന്ന് രാവിലെയാണ് സ്വപ്‌നയെ തൂങ്ങിനിൽക്കുന്ന നിലയിൽ നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൊലീസ് ആത്മഹത്യാ കുറിപ്പ്കണ്ടെത്തിയിട്ടുണ്ട്.

38 കാരിയായ സ്വപ്‌ന തൃശൂർ സ്വദേശിനിയാണ്. ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. മകളോടൊപ്പം കുട്ടിക്കുന്നിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. കൂത്തുപറമ്പ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.