പണിമുടക്കി ട്വിറ്റർ, ട്രെൻഡിങ്ങായി #TwitterDownട്വിറ്റർ വീണ്ടും പണിമുടക്കി. പല ഉപയോക്താക്കൾക്കും അക്കൗണ്ട് തുറക്കാൻ ശ്രമിക്കുമ്പോൾ പെട്ടെന്ന് ലോഗ് ഔട്ട് എന്ന സന്ദേശമാണ് കാണിക്കുന്നത്. നിരവധി കോണിൽ നിന്ന് പരാതികളുയർന്നിട്ടുണ്ട്.

ട്വിറ്റര്‍ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ പെട്ടെന്ന് ലോഗ് ഔട്ട് ആകുന്ന പ്രശ്‌നമാണ് ഇന്ത്യക്കാര്‍ പരാതിപ്പെട്ടത്. ‘ചില പ്രശ്‌നങ്ങളുണ്ട്, അത് നിങ്ങളുടെ തെറ്റല്ല, നമുക്ക് വീണ്ടും ശ്രമിക്കാം’- എന്ന സന്ദേശമാണ് ലോഗിന്‍ പേജിലുണ്ടായിരുന്നത്.

ഇന്ത്യയില്‍ ആയിരം പേര്‍ക്കും ലോകത്ത് 9,000 പേര്‍ക്കും ട്വിറ്റര്‍ പ്രശ്‌നം നേരിട്ടതായി ഡൗണ്‍ഡിറ്റക്ടര്‍ അറിയിച്ചു. എന്നാൽ നിരവധി പേർ സമാന പരാതികളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം #TwitterDown എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആയിട്ടുമുണ്ട്. കഴിഞ്ഞ ഒക്ടോബറിലും ലോകത്തുടനീളം ട്വിറ്റര്‍ പണിമുടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും പണിമുടക്കിയിരിക്കുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക