വട്ടപ്പാറയിൽ യുവാവ് മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത.!! കൊലപാതകമെന്ന് നിഗമനം


പോത്തൻകോട്: വട്ടപ്പാറയിൽ 43 കാരനെ വാഴത്തോട്ടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പന്തലക്കോട് കരിപ്പമുകൾ വീട്ടിൽ ഡ്രൈവറായിരുന്ന സജിയുടെ മരണം കൊലപാതകമായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. വട്ടപ്പാറ കുറ്റിയാണിക്ക് സമീപം ഫെബ്രുവരി 17നാണ് സംഭവം.

അന്ന് മുങ്ങിമരണമെന്ന് കരുതി വട്ടപ്പാറ പൊലീസ് കേസ് തുടരന്വേഷണം നടത്താതെ അവസാനിപ്പിച്ചിരുന്നു. എന്നാൽ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സജിയുടെ ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്.
സംഭവം അസ്വാഭാവിക മരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരണം കൊലപാതകമാണെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.