സൗദിയിൽ വാഹനത്തിന്റെ ടയറില്‍ കാറ്റടിക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചു; വർക്ക്ഷോപ്പ് ജീവനക്കാരനായ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം


ജിദ്ദ: വാഹനത്തിന്റെ ടയറില്‍ കാറ്റടിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മലയാളി സൗദി അറേേബ്യയിൽ മരിച്ചു. ജിദ്ദ അല്‍ഖുംറയിലെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശിയും കല്ലായി മനാരിയില്‍ താമസിക്കുന്നയാളുമായ മുഹമ്മദ് റഫീക്ക് (ഉപ്പുട്ടു മാളിയേക്കല്‍) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 10 ന് ജോലിസ്ഥലത്ത് വെച്ചാണ് സംഭവം. വാഹനത്തിന്റെ ടയര്‍ പഞ്ചറൊട്ടിച്ച് കാറ്റടിക്കുന്നതിനിടെയായിരുന്നു ദുരന്തം. പിതാവ്: കളരിക്കല്‍ ഉസ്മാന്‍. മാതാവ്: യു എം സുലൈഖ. ഭാര്യ: ലൈല. മക്കള്‍: മുഹമ്മദ് ലായിക്, മുഹമ്മദ് ലഹന്‍.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.