സൗദിയിലേക്ക് പോകാനെത്തിയ 1000ഓളം മലയാളികള്‍ ബഹ്‌റൈനില്‍ കുടുങ്ങി | Saudi, Bahrain

മനാമ: ബഹ്റൈനിൽ നിന്നും കിംഗ് ഫഹദ് കോസ്വേ വഴി സൗദിയില് പ്രവേശിക്കാന് കോവിഡ് വാക്സിന് നിര്ബന്ധമാക്കി. സൗദിയില് അംഗീകാരമുള്ള ഫൈസര് ബയോട്ടിക്, ഓക്സ്ഫഡ് ആസ്ട്ര സെനക-കോവിഷീല്ഡ്, മൊഡേണ എന്നീ വാക്സിനുകളുടെ രണ്ടു ഡോസും ജോണ്സന് ആന്റ് ജോണ്സണ് വാക്സിന്റെ ഒറ്റ ഡോസും എടുത്ത് 14 ദിവസം പൂര്ത്തിയാക്കിയവര്ക്ക് മാത്രമാണ് പ്രവേശനം.

ഇതോടെ ബഹ്റൈൻ വഴി സൗദിയിലേക്ക് പോകാനായെത്തിയ ആയിരത്തോളം മലയാളികള് ബഹ്റൈനില് കുടുങ്ങി. വ്യാഴം, വെള്ളി ദിവസങ്ങളില് കോസ്വേയില് എത്തിയ യാത്രക്കാരെ തിരിച്ചയച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യ ഉള്പ്പെടെ 20 രാജ്യക്കാര്ക്ക് സൗദിയില് നേരിട്ട് പ്രവേശന വിലക്കുണ്ട്. ഇതുകാരണം ഇന്ത്യക്കാരായ സൗദി പ്രവാസികള് ബഹ്റൈനില് എത്തി 14 ദിവസം ക്വാറന്റയ്നില് കഴിഞ്ഞാണ് പോയിരുന്നത്. എന്നാല്, പുതിയ നിബന്ധന ആ വഴിയും അടച്ചു. സൗദി റസിഡന്സ് വിസയുള്ളവര്, തൊഴില്, സന്ദര്ശക, ടൂറിസം വിസക്കാര് എന്നിവര്ക്കാണ് പുതിയ നിബന്ധന. ഇവര് 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റും ഹാജരാക്കണം.

എന്നാൽ വിമാന മാര്ഗം ഇവര്ക്ക് സൗദിയിലേക്ക് പോകാന് തടസ്സമില്ല. സൗദിയില് എത്തി ഒരാഴ്ച ഹോട്ടല് ക്വാറന്റയ്നില് കഴിയണമെന്ന് മാത്രം. വാക്സിന് എടുത്തവര്ക്ക് ക്വാറന്റയ്ന് വേണ്ട. വിമാന ടിക്കറ്റ് എടുക്കുേമ്പാള് തന്നെ ഹോട്ടല് ബുക്കിങ്ങും നടത്തണം. സൗദി എയര്ലൈന്സ്, ഗള്ഫ് എയര് എന്നിവ മുഖേനെ ഇതിനുള്ള സംവിധാനം ഒരുക്കിയതായി സൗദി അധികൃതര് അറിയിച്ചു.

ബഹ്റൈനില്നിന്ന് സൗദിയിലേക്ക് വിമാന മാര്ഗ്ഗം പോകാന് ഒരാഴ്ചത്തെ ക്വാറന്റീന് അടക്കം 80,000 രൂപയോളം ചെലവ് വരുമെന്ന് ട്രാവല് ഏജന്സികള് പറയുന്നു. നാട്ടില് നിന്നുമുള്ള ഉയര്ന്ന ടിക്കറ്റ് നിരക്ക് കാരണം ബഹ്റൈന് വഴിയാത്ര ഇവര്ക്ക് കനത്ത ഭാരമായിരുന്നു. അതിനിടെ, ബഹ്റൈന് ഞായറാഴ്ച നടപ്പാക്കുന്ന പുതിയ യാത്രാ നിയന്ത്രണങ്ങള് ഇന്ത്യയില് നിന്നുള്ള സൗദി യാത്രക്കാരുടെ വരവ് തന്നെ മുടക്കും. ബഹ്റൈനില് റസിഡന്സ് വിസയുള്ളവര്ക്ക് മാത്രമാണ് പ്രവേശനം നല്കുക. സന്ദര്ശക വിസയില് എത്തി സൗദിയിലേക്കും യുഎഇയിലേക്കും പോകാന് തടസമാകും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.