വീട്ടില്‍ക്കയറിയ കള്ളനെ കൊന്നു ; 15 വര്‍ഷം മൃതദേഹം വീടിനുള്ളില്‍ സൂക്ഷിച്ചു | Murderസിഡ്‌നി: വീട്ടില്‍ അതിക്രമിച്ചുകയറിയ കവര്‍ച്ചക്കാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചു വച്ചത് 15 വര്‍ഷം. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് ഞെട്ടിക്കുന്നതും അവിശ്വസനീയമായതുമായ സംഭവം. 2002-ല്‍ നടന്ന കൊലപാതകവും ഇത് മായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളും വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുറംലോകമറിഞ്ഞത്. സിഡ്‌നിയില്‍ താമസിച്ചിരുന്ന ബ്രൂസ് റോബര്‍ട്ട്‌സ് എന്നയാളാണ് ഷെയ്ന്‍ സ്‌നെല്‍മാന്‍ എന്നയാളെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം 15 വര്‍ഷം വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. സിഡ്‌നിയില്‍ താമസിച്ചിരുന്ന ബ്രൂസ് റോബര്‍ട്ട്‌സ് എന്നയാളാണ് ഷെയ്ന്‍ സ്‌നെല്‍മാന്‍ എന്നയാളെ കൊലപ്പെടുത്തി മൃതദേഹം 15 വര്‍ഷം വീട്ടില്‍ സൂക്ഷിച്ചത്.

2002-ല്‍ ബ്രൂസിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി സ്‌നെല്‍മാനെ ഇയാള്‍ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടിലെ മറ്റൊരു മുറിയില്‍ മൃതദേഹം രഹസ്യമായി ഒളിപ്പിക്കുകയായിരുന്നു. ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ മൃതദേഹത്തിന് ചുറ്റും എയര്‍ ഫ്രെഷ്നര്‍ കുപ്പികളും പ്രതി നിരത്തി വച്ചിരുന്നു..അതേസമയം, വര്‍ഷങ്ങളോളം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചിട്ടും സംഭവം ആരും അറിഞ്ഞില്ലെന്നതാണ് അത്ഭുതം. 2017-ല്‍ കൊലപാതകിയായ ബ്രൂസ് റോബര്‍ട്ട്‌സ് മരിച്ചെങ്കിലും ഇയാളുടെ വീട്ടിനുള്ളില്‍ മറ്റൊരാളുടെ മൃതദേഹം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് ആരും അറിഞ്ഞില്ല.

2017-ല്‍ റോബര്‍ട്ട്‌സിനെ മരിച്ചനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് അധികൃതരും ആരോഗ്യപ്രവര്‍ത്തകരും ഇയാളുടെ മൃതദേഹം വീട്ടില്‍നിന്ന് കൊണ്ടുപോയി. അന്ന് ആര്‍ക്കും ഒരു സംശയവും തോന്നിയിരുന്നില്ല. പിന്നീട് 2018-ല്‍ വീട് വൃത്തിയാക്കാനെത്തിയവരാണ് വീട്ടിനുള്ളില്‍ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തിയത്.

ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ 70-ലേറെ എയര്‍ഫ്രഷ്ണര്‍ കുപ്പികളും മൃതദേഹത്തിന് ചുറ്റും ഉണ്ടായിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ പോലീസ് ഇത് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊല്ലപ്പെട്ടത് സ്‌നെല്‍മാന്‍ ആണെന്നും വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നും കണ്ടെത്തിയത്. കവര്‍ച്ചാശ്രമത്തിനിടെ ബ്രൂസ് സ്‌നെല്‍മാനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ സ്‌നെല്‍മാന്റെ ബന്ധുക്കളും മറ്റും ഈ കണ്ടെത്തല്‍ നിഷേധിച്ചിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.