15 കിലോ തക്കാളിക്ക്​ രണ്ടുരൂപ​; നെഞ്ച്​ തകർന്ന്​ കർഷകർ, ടൺകണക്കിന്​ ലോഡ്​​ റോഡരികിൽ തള്ളുന്നു | Tomato15 കി​ലോ തക്കാളിക്ക്​ കർഷകന്​ ലഭിക്കുന്നത്​ രണ്ടുരൂപ. കിലോ ഗ്രാമിന്​ 20 ‑30 രൂപ ലഭിച്ചിരുന്ന സ്​ഥാനത്താണിത്​. അതോടെ പ്രതീക്ഷകൾ അസ്​തമിച്ച കർഷകർ ടൺ കണക്കിന്​ ലോഡ്​ തക്കാളിയാണ്​ റോഡരികിൽ തള്ളുന്നത്​. വിളവെടുക്കുന്ന തൊഴിലാളിയുടെ കൂലി നൽകാൻ പോലും ഇത്​ തികയില്ലെന്ന്​ കർഷകർ പറയുന്നു. കർണാടകയിലെ കോലാറിൽ ട്രാക്​ടറുകളിൽ കൊണ്ടുവന്ന് തക്കാളി റോഡരികിൽ തള്ളുന്നതിന്‍റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൗതുകക്കാഴ്ചയാണ്.
കോവിഡ്​ വ്യാപനം തടയാൻ നിരവധി സംസ്ഥാനങ്ങളിൽ ലോക് ഡൗൺ ഏർപ്പെടുത്തിയതാണ്​ കർഷകരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്​ത്തിയത്​.രാജ്യത്തുടനീളം പച്ചക്കറി കർഷകർ വിളവ്​ കൊയ്തെടുക്കാനും കൃത്യസമയത്ത് വിപണിയിലെത്തിക്കാനും പാടുപെടുകയാണ്. ഇതിനുപുറമെയാണ്​ വില കുത്തനെ ഇടിഞ്ഞത്​. ചരക്കുനീക്കം നിലച്ചതും കടകളകടച്ചതും ചൂണ്ടിക്കാട്ടിയാണ്​ മൊത്ത കച്ചവടക്കാർ വില കുറച്ചത്​. മുടക്കുമുതൽ പോലും തിരിച്ചുകിട്ടുന്നില്ലെന്ന്​ കർഷകർ വേദനയോടെ പറയുന്നു.
15 കിലോയ്ക്ക് 2 രൂപയാണ്​ മൊത്ത കച്ചവട കേന്ദ്രങ്ങൾ പറയുന്നത്​. ഇത് വണ്ടി വാടക നൽകാൻ പോലും തികയില്ല” കോലാറിലെ തക്കാളി കർഷകൻ പറഞ്ഞു. ലോക്ക്ഡൗണും അന്തർസംസ്ഥാന ഗതാഗതത്തിനുള്ള നിയന്ത്രണങ്ങളും കാരണം കർണാടകയിൽ നിന്ന് കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോകുന്ന ട്രക്കുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതാണ്​ വിപണിയിൽ പ്രതിഫലിച്ചത്.

സോസ്​, കെച്ചപ്പ്​ തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനോ സർക്കാറിന്‍റെ നേതൃത്വത്തിൽ സംഭരിക്കുന്നതിനോ സംവിധാനങ്ങളില്ലാത്തതാണ്​ ഈ ദുരവസ്​ഥക്ക്​ കാരണമെന്ന്​ കർഷകർ പറയുന്നു. തക്കാളി കർഷകർ മാത്രമല്ല ദുരിതത്തിൽ അകപ്പെട്ടത്​. കോലാറിലെ പുഷ്പ കർഷകരും സമാന അവസ്​ഥയിലൂടെയാണ്​ കടന്നുപോകുന്നത്​. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ കുറയുകയും പൂക്കടകൾ അടച്ചിടുകയും ചെയ്​തതോടെ ലോഡ്​ കണക്കിന്​ പൂക്കൾ റോഡരികിൽ തള്ളുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.