യുപിയിൽ കൊറോണ കർഫ്യൂ ലംഘിച്ചെന്ന പേരിൽ പൊലീസ് മർദിച്ച 17 കാരൻ മരിച്ചു; കോൺസ്റ്റബിളിന് സസ്പെൻഷൻ | Up policeഉത്തർപ്രദേശിൽ കൊറോണ കർഫ്യൂ ലംഘിച്ചതിന്റെ പേരിൽ പൊലീസ് മർദനമേറ്റ പതിനേഴുകാരൻ മരിച്ചു. പൊലീസ് മർദനത്തെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തു വന്നു. ആരോപണത്തെ തുടർന്ന് പൊലീസ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു.
ഉത്തർപ്രദേശിലെ ഭട്ട്പുരിയിലാണ് സംഭവം. വീടിന് പുറത്ത് പച്ചക്കറി വിൽക്കുകയായിരുന്ന കുട്ടിയെ കർഫ്യൂ ലംഘിച്ചെന്ന പേരിൽ പൊലീസ് മർദിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

കർഫ്യൂ ലംഘിച്ചെന്നാരോപിച്ച് കോൺസ്റ്റബിൾ കുട്ടിയെ വടി ഉപയോഗിച്ച് മർദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് പതിനേഴുകാരനെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ഇവിടെ വെച്ചും മർദനമേറ്റു. തുടർന്ന് ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് അടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് എത്തിക്കുകയായിരുന്നു.
ഇവിടെ വെച്ചാണ് കുട്ടി മരിച്ചതായി ഡോക്ടർമാർ അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ ലഖ്നൗ റോഡിൽ പ്രതിഷേധിച്ചു. കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും സർക്കാർ ജോലി നൽകണമെന്നുമായിരുന്നു പ്രതിഷേധിച്ചവരുടെ ആവശ്യം.
തുടർന്നാണ് കോൺസ്റ്റബിൾ വിജയ് ചൗധരിയെ സസ്പെൻഡ് ചെയ്തത്. ഹോംഗാർഡായ സത്യപ്രകാശിനെ ജോലിയിൽ നിന്ന് നീക്കം ചെയ്തതായും പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.