​കൊവിഡ് 19; വനിതാ ശിശു വികസന വകുപ്പ് കുട്ടികൾക്കായി ഹെൽപ്പ്‌ലൈൻ ഒരുക്കുന്നു.

കൊവിഡ് മഹാമാരി മൂലം ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റപ്പെടുകയോ അനാഥരാകുകയോ ചെയ്യുന്ന കുട്ടികളെ സഹായിക്കുന്നതിനും ശിശുസംരക്ഷണ സ്ഥാപനങ്ങൾക്ക് അത്യാവശ്യഘട്ടത്തിൽ ബന്ധപ്പെടുന്നതിനും വനിതാ ശിശു വികസന വകുപ്പ് സംസ്ഥാനതല ഹെൽപ്പ്‌ലൈൻ സപ്പോർട്ട് ചൈൽഡ് ലൈനുമായി ചേർന്ന് ഒരുക്കുന്നു. കൊവിഡ് സാഹചര്യത്തിൽ ഒറ്റപ്പെടുകയോ അനാഥരാകുകയോ ചെയ്യുന്ന കുട്ടികൾക്ക് തുടർപരിചരണം ലഭ്യമാക്കുക, ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് കൊവിഡ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുക എന്നീ കാര്യങ്ങൾക്കു കൂടി ഇത് ഉപയോഗപ്പെടുത്തും.

കൊവിഡ് മൂലം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന കുട്ടികൾക്കോ മാതാപിതാക്കൾക്കോ ശിശുസംരക്ഷണ സ്ഥാപനങ്ങൾക്കോ പൊതുജനങ്ങൾക്കോ 1098 എന്ന ചൈൽഡ്‌ലൈൻ ഹെൽപ്പ്‌ലൈൻ നമ്പരിലേക്ക് വിളിക്കുകയോ +91 8281899479 എന്ന നമ്പരിൽ വാട്സാപ്പ് ചെയ്യുകയോ ചെയ്യാം. 

കോളുകൾ അതത് ജില്ലാ ശിശു സംരക്ഷണ ഓഫീസർമാർക്ക് കൈമാറി ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകൾ വഴി തുടർസേവനങ്ങൾ ലഭ്യമാക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക