ഏഷ്യാ കപ്പ് ടി 20 ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് മാറ്റി


ശ്രീലങ്ക: ശ്രീലങ്കയില്‍ നടക്കാനിരുന്ന ഏഷ്യാ കപ്പ് ടി 20 ടൂര്‍ണമെന്റ് കോവിഡ് വ്യാപനം രൂക്ഷമായത് മൂലം അനിശ്ചിതകാലത്തേക്ക് മാറ്റി. ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ടൂര്‍ണമെന്റാണ് നിലവിലെ സാഹചര്യം കാരണം മാറ്റിയത്. ഈ വര്‍ഷം ജൂണില്‍ ടൂര്‍ണമെന്റ് കളിക്കാന്‍ കഴിയില്ലെന്ന് ശ്രീലങ്ക ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ആഷ്‌ലി ഡി സില്‍വ ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഔദ്യോഗിക പ്രസ്താവന വരാന്‍ പോകുന്നതേയുള്ളൂ.

2020 സെപ്റ്റംബറില്‍ ശ്രീലങ്കയില്‍ നടക്കാനിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് കാരണം 2021 ജൂണിലേക്ക് മാറ്റിയത്. 2020 പതിപ്പ് നിരവധി തവണ മാറ്റിയിരുന്നു. തുടക്കത്തില്‍ ആതിഥേയത്വം വഹിക്കേണ്ടത് പാകിസ്ഥാനായിരുന്നു. എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് ടൂര്‍ണമെന്റ് ദ്വീപ് രാജ്യത്തേക്ക് മാറ്റുകയായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.