തവനൂരിൽ കെ ടി ജലീലിനെ പിന്തള്ളി ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ 2000 വോട്ടിന് മുന്നിൽ


തവനൂർ: മലപ്പുറം തവനൂരില്‍ മുൻ മന്ത്രി കെ ടി ജലീലിനെ പിന്തള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ചാരിറ്റി പ്രവര്‍ത്തകനുമായ ഫിറോസ് കുന്നംപറമ്പില്‍ മുന്നിൽ. 2000 വോട്ടിനാണ് അദ്ദേഹം മുന്നിട്ട് നിൽക്കുന്നത്. ജില്ലയിൽ യുഡിഎഫിന് തന്നെയാണ് മുൻതൂക്കം. രണ്ടിടങ്ങളിൽ മാത്രമാണ് എൽഡിഎഫിന് ജില്ലയിൽ ലീഡ് ഉള്ളത്.

എല്‍ഡിഎഫിന് പെരിന്തല്‍മണ്ണ, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ നേരിയ ലീഡാണ് ഉള്ളത്. അതേസമയം യു എഫിന് കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, മങ്കട, മലപ്പുറം, വേങ്ങര, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍ എന്നിവിടങ്ങളിലാണ് ലീഡുള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ലീഡ് മഞ്ചേരിയിലും മങ്കടയിലും ആയിരം കടന്നു. നിലവിൽ കേരളത്തിൽ എല്‍ഡിഎഫ്- 87, യുഡിഎഫ്- 50, എന്‍ഡിഎ- 3 എന്ന നിലയിലാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക