ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, പീഡനദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടലും; 22-കാരന്‍ അറസ്റ്റില്‍ | Arrestവർക്കല: പെൺകുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയശേഷം ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ ചെമ്മരുതിയിൽ താമസിക്കുന്ന വർക്കല സ്വദേശി മുഹമ്മദ് ഫൈസി(22)യെ അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിൽ അയിരൂർ പോലീസാണ് വെട്ടൂരിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വശീകരിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പടുത്തി പീഡിപ്പിക്കുകയും അത് വീഡിയോയിൽ പകർത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയിൽ നിന്നും ഒരു മാലയും കമ്മലും കൈക്കലാക്കി. പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്നും 50,000 രൂപയോളം ഭീഷണിപ്പെടുത്തി പ്രതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യിക്കുകയും ചെയ്തു.

അന്വേഷണത്തിൽ പ്രതി വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ഇതേരീതിയിൽ നിരവധി പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പണവും മറ്റും തട്ടിയെടുത്തിട്ടുള്ളതായി പോലീസ് പറഞ്ഞു. വർക്കല ഡിവൈ.എസ്.പി. ബാബുക്കുട്ടൻ, അയിരൂർ ഇൻസ്പെക്ടർ ജി.ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.