മനുഷ്യനെ വിഴുങ്ങിയെന്ന സംശയം; 23 അടി നീളമുള്ള പെരുമ്പാമ്പിൻ്റെ വയറ് കീറി നാട്ടുകാർവമ്പന്‍ പെരുമ്പാമ്പിനെ കണ്ടപ്പോള്‍ നാട്ടുകാര്‍ ആകെ അമ്പരപ്പിലായിരുന്നു. കാരണം പാമ്പിന്റെ വയര്‍ അസാമാന്യ രീതിയില്‍ വലിപ്പം വെച്ചിരുന്നു. ഇതോടെ പെരുമ്പാമ്പ് ഏതോ മനുഷ്യനെ വിഴുങ്ങിയെന്ന് നാട്ടുകാര്‍ ഉറപ്പിയ്ക്കുകയായിരുന്നു. ഇന്തോനീഷ്യയിലെ സുലാവസി പ്രവിശ്യയിലായിരുന്നു അപ്രതീക്ഷിതമായ സംഭവവികാസങ്ങള്‍ നടന്നത്. 23 അടിയോളം നീളമുള്ള പെരുമ്പാമ്പ് ഇര വിഴുങ്ങിയതിന്റെ ക്ഷീണത്തില്‍ പാറകള്‍ക്കിടയില്‍ കിടക്കുന്നതാണ് ആദ്യം കണ്ടത്.
മാറോസ് ജില്ലയിലെ റോംപെഗാഡിങ് വനത്തില്‍ മരക്കറ ശേഖരിക്കാനെത്തിയ അഗസും കുടുംബവുമാണ് ഇര വിഴുങ്ങിയ നിലയില്‍ അനങ്ങാനാവാതെ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകര്‍ വലിയ കയര്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് വലിച്ച് പെരുമ്പാമ്പിനെ വനത്തിന് പുറത്തേക്കെത്തിച്ചത്. പെരുമ്പാമ്പ് കുട്ടികളെ ആരെയോ വിഴുങ്ങിയെന്നായിരുന്നു നിഗമനം. തുടര്‍ന്ന് നാട്ടുകാര്‍ പെരുമ്പാമ്പിന്റെ വയര്‍ കീറുകയായിരുന്നു.
എന്നാല്‍ വയര്‍ കീറിയപ്പോള്‍ പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടത് പശുക്കിടാവിനെയായിരുന്നു. പശുവിനെ വിഴുങ്ങിയിട്ട് അധിക സമയവും ആയിട്ടുണ്ടായിരുന്നില്ല. കുറച്ചു നാളുകളായി പ്രദേശവാസികളുടെ ആടിനെയും കോഴികളെയും മറ്റു വളര്‍ത്തുമൃഗങ്ങളെയുമൊക്കെ കാണാതാകുക പതിവായിരുന്നു. അതൊക്കെ ഈ പെരുമ്പാമ്പ് വിഴുങ്ങിയതായിരിക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.