കൊവിഡ് നിര്‍ദേശം ലംഘിച്ച് ആദ്യകുര്‍ബ്ബാന നടത്തി; വൈദികനടക്കം 24 പേര്‍ അറസ്റ്റില്‍ - Arrestകൊച്ചി: കൊവിഡ് മാനദണ്ഡം ലംഘിച്ച് പള്ളിയില്‍ ആദ്യകുര്‍ബ്ബാന ചടങ്ങ് നടത്തിയ സംഭവത്തില്‍ വൈദികനും പള്ളി അധികൃതരും അടക്കം 24 പേരെ പോലിസ് അറസ്റ്റു ചെയ്തു.അങ്കമാലി പൂവത്തുശേരി സെന്റ് ജോസഫ് പള്ളിയിലെ വൈദികനായ ഫാ.ജോര്‍ജ്ജ് പാലാമറ്റം,പള്ളി ഭാരവാഹികള്‍ ഉള്‍പ്പെടെ 24 പേരെയാണ് ചെങ്ങമനാട് പോലിസ് അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി ചെങ്ങമനാട് പോലിസ് പറഞ്ഞു.

ഇന്ന് രാവിലെയായിരുന്നും സംഭവം.കൊവിഡ് മാനദണ്ഡം ലംഘിച്ച് പള്ളിയില്‍ ചടങ്ങു നടക്കുന്നതായി നാട്ടുകാരാണ് പോലിസില്‍ വിവരമറിയിച്ചതെന്നാണ് സൂചന. തുടര്‍ന്ന് പോലിസ് പള്ളയില്‍ എത്തി തുടര്‍ നടപടി സ്വീകരിക്കുകയായിരുന്നു.

കൊവിഡ് മാനദണ്ഡം ലംഘിച്ച് ചടങ്ങു നടത്തിയതിനാണ് പള്ളി വികാരി അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് ഇവരെ അറസ്റ്റു ചെയ്തതെന്ന് ചെങ്ങമനാട് എസ് ഐ പറഞ്ഞു.നിലവിലെ സാഹചര്യത്തില്‍ ഇത്രയും ആളുകളെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താന്‍ അനുവാദമില്ല.കൊവിഡ് പോര്‍ട്ടലില്‍ പോലും ഇവര്‍ ചടങ്ങു നടത്തുന്ന വിവരം രജിസ്റ്റര്‍ ചെയ്തിരുന്നില്ല.പോലിസലും ചടങ്ങു നടത്തുന്ന വിവരം അറിയിച്ചിരുന്നില്ലെന്നും എസ് ഐ പറഞ്ഞു.അറസ്റ്റു ചെയ്തവരെ ജാമ്യത്തില്‍ വിട്ടയച്ചതായും എസ് ഐ പറഞ്ഞു.

ernakulam-covid violation -holy

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.