പേഴ്സണൽ സ്റ്റാഫ് പാർട്ടിക്കാർ മതി; പരമാവധി 25 പേർ; പ്രായം 51ൽ താഴെ : സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് | personal staff



പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ പിടിമുറുക്കി സിപിഐഎം. പേഴ്സണൽ സ്റ്റാഫ് പാർട്ടിക്കാർ മതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. സ്റ്റാഫ് അം​ഗങ്ങളായി പരമാവധി 25 പേർ മതിയെന്നും തീരുമാനമായി. സ്റ്റാഫാകുന്ന സർക്കാർ ജീവനക്കാർക്ക് 51 വയസിൽ കൂടുതൽ പ്രായം പാടില്ലെന്നും തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സംസ്ഥാന സമിതി അംഗവും മുൻ രാജ്യഭാ എംപിയുമായ കെ.കെ. രാഗേഷിനെ തീരുമാനിച്ചിരുന്നു.

എം.വി ജയരാജൻ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പല വിവാദങ്ങളുമുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് രാഷ്ട്രീയ നിയമനം. പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ തന്നെ തുടരും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.