കൊവിഡ് നിയന്ത്രണങ്ങൾ ജൂൺ 30 വരെ തുടരണം; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം | LOCKDOWN


സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങൾ ജൂൺ 30 വരെ തുടരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ മുകളിലുള്ള ജില്ലകളിൽ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് നിർദേശം.

വ്യാപനം കുറയുന്നുണ്ടെങ്കിലും സജീവ കേസുകൾ ഉയർന്ന നിലയിലാണെന്നത് നിയന്ത്രണങ്ങൾ തുടരണമെന്നാണ് കാണിക്കുന്നത്. അതിനാൽ സാഹചര്യങ്ങൾ വിലയിരുത്തി ഘട്ടംഘട്ടമായി ഇളവ് നൽകുന്നത് സംസ്ഥാനങ്ങൾക്ക് ആലോചിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ്കുമാർ ഭല്ല സംസ്ഥാനങ്ങൾക്കയച്ച ഉത്തരവിൽ പറയുന്നു

ഏപ്രിൽ 29ന് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ജൂൺ 30 വരെ തുടരണം. അതേസമയം ഏതെങ്കിലും പ്രത്യേക സംസ്ഥാനത്തോ പ്രദേശത്തോ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ കേന്ദ്രം നിർദേശിച്ചിട്ടില്ല.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.