​സൗദിയില്‍ 300 വര്‍ഷം പഴക്കമുള്ള പള്ളി തുറന്നു.


സൗദിയില്‍ 300 വര്‍ഷം പഴക്കമുള്ള പള്ളി പ്രാര്‍ത്ഥനക്കായി തുറന്നു കൊടുത്തു.മക്ക മേഖലയിലെ കിഴക്കന്‍ തായിഫ് ഗവര്‍ണറേറ്റില്‍ സുലൈമാന്‍ മസ്ജിദാണ് അറ്റകുറ്റ പണി നടത്തി ആരാധനയ്ക്കായി തുറന്നത്.

ചരിത്രപ്രധാന പുരാതന പള്ളികളുടെ നവീകരണത്തിനായി പ്രഖ്യാപിച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ പദ്ധതിയുടെ ഭാഗമായി സൗദിയില്‍ ഒട്ടേറെ പള്ളികള്‍ പുനര്‍ നിര്‍മിക്കുകയാണ്. ഇതിന്റെ ഭാഗമായി ദമാം അല്‍ ഹസ ഗവര്‍ണറേറ്റിലെ 300 വര്‍ഷം പഴക്കമുള്ള ഷെയ്ഖ് അബൂബക്കര്‍ മസ്ജിദ് ഈ മാസം 16ന് പ്രാര്‍ഥനാ യോഗ്യമാക്കി ആരാധനയ്ക്ക് തുറന്നുകൊടുത്തിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക