സുഹൃത്ത് സമ്മാനമായി നൽകിയ സോഫാ സെറ്റ് ഫേസ്ബുക്ക് വഴി 35000 രൂപയ്ക്ക് വിറ്റു, വിൽപ്പനക്ക് ശേഷം സോഫയുടെ യഥാർത്ഥ വിലയറിഞ്ഞ വീട്ടമ്മ ഞെട്ടി.!! 15 ലക്ഷം രൂപ
വലിയ തുക നഷ്ടം സംഭവിച്ചാൽ ആ മണ്ടത്തരത്തെയോർത്ത് വിഷമിക്കുന്നവരും നിരവധിയാണ്. ശരിയായി അന്വേഷിക്കാതെ എടുത്തുചാടി പ്രവർത്തിച്ചതിനാൽ ആയിരക്കണക്കിന് ഡോളർ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ് ഇപ്പോൾ ടിക് ടോക്കിൽ വൈറലായിരിക്കുന്നത്. ടിക് ടോക്ക് ഉപഭോക്താവായ ജൂൾസ് ഷ്രൈനർ ആണ് വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമിൽ തനിയ്ക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് വിശദീകരിച്ചത്.
തനിക്ക് സൗജന്യമായി ലഭിച്ച ഒരു സോഫ വിറ്റപ്പോൾ സംഭവിച്ച നഷ്ടത്തെക്കുറിച്ചാണ് യുവതി ടിക് ടോക്കിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഒരു സുഹൃത്ത് സൗജന്യമായി നൽകിയ ഒരു സോഫ ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിൽ 500 ഡോളറിന് വിൽക്കാൻ യുവതി ഒരു പരസ്യം നൽകി. അടുത്ത നിമിഷം തന്നെ സോഫ മറ്റൊരാൾ വാങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് തന്റെ കൈയിൽ നിന്ന് സോഫ വാങ്ങിയയാൾ അതേ സോഫയുടെ ബ്രാൻഡ് വ്യക്തമാക്കി ഇൻസ്റ്റഗ്രാമിൽ ഉയ‍ർന്ന വിലയ്ക്ക് സോഫ വിൽക്കാൻ പരസ്യം ചെയ്തിരിക്കുന്നതാണ് കണ്ടത്.

തുട‍ർന്ന് ജൂൾസ് ഇൻറർനെറ്റിൽ സോഫയുടെ ബ്രാൻഡിനെക്കുറിച്ച് തിരഞ്ഞു. ഇന്റ‍ർനെറ്റിലെ വിവരങ്ങൾ കണ്ടതോടെ ജൂൾസിന്റെ ഹൃദയം തക‍ർന്നു. അമേരിക്കയിൽ മധ്യ നൂറ്റാണ്ടിലെ ആധുനികവും സമകാലികവുമായ ഫർണിച്ചർ ഡിസൈനറായ വ്‌ളാഡിമിർ കഗനാണ് ഈ സോഫ രൂപകൽപ്പന ചെയ്തതെന്ന് ജൂൾസ് അവകാശപ്പെടുന്നു. 2009 ൽ കഗന് ഇന്റീരിയർ ഡിസൈനർ ഹാൾ ഓഫ് ഫെയിം ലഭിച്ചിരുന്നു. സോഫയെക്കുറിച്ച് കൂടുതൽ വായിച്ചപ്പോൾ ജൂൾസിന്റെ പക്കലുണ്ടായിരുന്ന സോഫയ്ക്ക് സമാനമായ സോഫകളുടെ വില 20,000 ഡോളറിൽ കൂടുതലാണ്.

തനിയ്ക്ക് സംഭവിച്ച വലിയ നഷ്ടത്തിന്റെ കഥ പറയുന്ന ജൂൾസിന്റെ വീഡിയോയ്ക്ക് താഴെ അവളെ ആശ്വസിപ്പിച്ചു കൊണ്ട് നിരവധി പേ‍ർ കമന്റ് ചെയ്തു. യുവതിയ്ക്ക് ധൈര്യം പക‍ർന്ന് ആശ്വാസകരമായ നിരവധി പ്രതികരണങ്ങൾ ലഭിച്ചു. മറ്റ് ചില‍ർ തങ്ങൾക്ക് പറ്റിയ സമാനമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ആയിരക്കണക്കിന് ആളുകൾ ഇതുവരെ വീഡിയോ കണ്ടു കഴിഞ്ഞു.

ഓൺലൈനിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്ന മടക്കാവുന്ന കസേരയുടെ ആകൃതിയിലുള്ള മിനി ബാഗ് സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലായിരുന്നു. ഒരു സാധനം പോലും ഈ ബാഗിൽ വയ്ക്കാൻ കഴിയില്ലെങ്കിലും 895 യുഎസ് ഡോളർ അല്ലെങ്കിൽ 67000 രൂപയാണ് ഈ ബാഗിന്റെ വില. ട്വിറ്റർ ഉപഭോക്താവായ ലെക്സി ബ്രൗൺ ആണ് ക്രിസ്റ്റലുകൾ കൊണ്ട് അലങ്കരിച്ച ചെയർ ബാഗിന്റെ ചിത്രം അടിക്കുറിപ്പോടെ ട്വിറ്ററിൽ പങ്കിട്ടത്.

ഈ പ്രത്യേക ബാഗ് മടക്കാവുന്ന കസേര പോലെയാണ് കാഴ്ച്ചയിൽ തോന്നുക. നോർഡ്‌സ്ട്രോം എന്ന വെബ്സൈറ്റിലാണ് ഈ ബാഗ് ലഭ്യമാകുക. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലെ ഉൽ‌പ്പന്നത്തിന്റെ വിവരണം അനുസരിച്ച് ഈ ബാഗിൽ ഒരു സാധനം പോലും വയ്ക്കാൻ കഴിയില്ല.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.