6 വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടും അനുവദിച്ച പരോള്‍ വേണ്ടെന്ന് തടവുകാരന്‍; കാരണം തിരക്കിയ അധികൃതര്‍ അമ്പരപ്പില്‍ - Jailലഖ്‌നൗ:യുപിയില്‍ ആറ് വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടും അനുവദിച്ച പരോള്‍ വേണ്ടെന്ന് തടവുകാരന്‍. കോവിഡ് സാഹചര്യത്തില്‍ മീററ്റിലെ ജയിലില്‍ കഴിയുന്ന ആശിഷ് കുമാറിന് ഈയിടെയാണ് സര്‍കാര്‍ പരോള്‍ അനുവദിച്ചത്. എന്നാല്‍, തനിക്ക് പരോള്‍ ആവശ്യമില്ലെന്നും ജയിലില്‍ തന്നെ കഴിഞ്ഞോളാമെന്നുമാണ് ഇയാള്‍ അധികൃതരെ അറിയിച്ചിരിക്കുന്നത്. കാരണം തിരക്കിയ അധികൃതര്‍ അമ്പരന്നുപ്പോയി.

സംസ്ഥാനത്താകെ കോവിഡ് വ്യാപിക്കുകയാണെന്നും പുറത്തിറങ്ങിയാല്‍ തനിക്കും രോഗം വരാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ ജയിലില്‍ തന്നെ കഴിഞ്ഞോളാമെന്നുമായിരുന്നു ആശിഷ് കുമാറിന്റെ നിലപാട്. ഇതോടെ ഇയാളുടെ പരോള്‍ റദ്ദാക്കി. മീററ്റ് ജയിലിലെ 43 തടവുകാര്‍ക്കാണ് എട്ട് ആഴ്ചത്തേക്ക് പരോള്‍ അനുവദിക്കാന്‍ സര്‍കാര്‍ തീരുമാനിച്ചത്. ആശിഷ് കുമാര്‍ ഒഴികെ മറ്റ് 42 പേരും പരോളിലിറങ്ങി.

2015ലാണ് അധ്യാപകനായിരുന്ന ആശിഷ് കുമാര്‍ ജയിലില്‍ എത്തിയത്. ഭാര്യയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിനാണ് ശിക്ഷ അനുഭവിക്കുന്നുള്ളത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.