സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി | LOCKDOWN

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടി. ജൂൺ ഒമ്പതു വരെയാണ് നീട്ടിയത്. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്.
എങ്കിലും സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കാനാണ് സാധ്യത. ഇളവുകൾ സംബന്ധിച്ച തീരുമാനം കോവിഡ് അവലോകന യോഗത്തിനു ശേഷം പ്രഖ്യാപിക്കും. സ്വർണക്കടകൾ, ടെക്സ്റ്റൈലുകൾ, ചെരിപ്പുകടകൾ, സ്കൂൾ കുട്ടികൾക്ക് ആവശ്യമായ വസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിവ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകും. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമായിരിക്കും ഇതിന് അനുമതി നൽകുക.

വ്യവസായ സ്ഥാപനങ്ങൾക്കും പ്രവർത്തന അനുമതി നൽകും. അൻപത് ശതമാനം ജീവനക്കാരെവെച്ച് വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള തീരുമാനമാണ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. ഈ വ്യവസായ സ്ഥാനപനങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ നൽകുന്ന സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാവുന്നതാണ്.

 
സ്പെയർ പാർട്ടുകൾ വിൽക്കുന്ന കടകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകും. കള്ളുഷാപ്പുകൾക്ക് ഭാഗികമായി പ്രവർത്തിക്കാനുള്ള അനുവാദം നൽകാനും തീരുമാനം എടുത്തിട്ടുണ്ട്

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.