അമിത വേഗത്തിലെത്തിയ ബൈകിന്റെ പിന്നിലിരുന്ന യുവാവ് ക്രോസ്ബാറില്‍ തലയിടിച്ച് തെറിച്ചുവീണു; ദാരുണാന്ത്യം-വീഡിയോ | Accidentഹൈദരാബാദ്: തെലുങ്കാനയില്‍ ചെക്ക് പോസ്റ്റിലെ ക്രോസ്ബാറില്‍ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. തെലങ്കാനയിലെ തലപൂര്‍ ജില്ലയിലെ ജന്നാരം മണ്ഡല്‍ പ്രദേശത്താണ് സംഭവം. വനം വകുപ്പിന്റെ ചെക്ക്‌പോസ്റ്റിന് സമീപമായിരുന്നു അപകടം നടന്നത്. അമിത വേഗത്തിലെത്തിയ ബൈകിന്റെ പിന്നിലിരുന്ന യുവാവ് ക്രോസ്ബാറില്‍ തലയിടിച്ച് തെറിച്ചുവീഴുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചുവെന്ന് റിപോര്‍ടുകള്‍ പറയുന്നു.

Hyderabad, News, National, Police, Bike, Death, Video, Youth, Telangana, Man dies after bike dodges check post in Telangana

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അമിത വേഗത്തിലെത്തുന്ന ബൈക് കണ്ട് പൊലീസ്
ഉദ്യോഗസ്ഥന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ബൈക് ഓടിച്ച യുവാവ് ഇത് അനുസരിച്ചില്ല. ക്രോസ്ബാറിന് അടിയിലൂടെ പോകാനായിരുന്നു ശ്രമം. ബൈക് ഓടിച്ച യുവാവ് താഴ്ത്തിവച്ചിരുന്ന ക്രോസ്ബാറില്‍ തല കുനിച്ച് കടന്നെങ്കിലും പിന്നിലിരുന്ന യുവാവ് ക്രോസ്ബാറില്‍ തലയിടിച്ച് നിലത്തുവീഴുകയായിരുന്നു. ബൈക് നിര്‍ത്താതെ പോകുന്നതും വീഡിയോയില്‍ കാണാം

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.