ദേശീയപാതയില്‍ ഹരിപ്പാട് കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു | Accident

ഹരിപ്പാട്: ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര കവലയ്ക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുഞ്ഞടക്കം നാലുപേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 3.50-ഓടെയാണ് അപകടം. 

കാര്‍യാത്രക്കാരും കായംകുളം സ്വദേശികളുമായ സെമീന മന്‍സിലില്‍ കുഞ്ഞുമോന്റെ മകന്‍ റിയാസ്(26), ഐഷാ ഫാത്തിമ(25), ബിലാല്‍(5), ഉണ്ണിക്കുട്ടന്‍ എന്നിവരാണ് മരിച്ചത്.

കാറില്‍ ആറുപേരുണ്ടായിരുന്നെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ് ചികിത്സയിലുള്ള രണ്ട് പേരുടെയും നില ഗുരുതരമാണ്

കായംകുളത്തുനിന്ന് എറണാകുളത്തേക്ക് പോയ ഇന്നോവ കാര്‍ എതിര്‍ദിശയില്‍നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ അമിതവേഗത്തിലായിരുന്നെന്നാണ് വിവരം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.