പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ്: ഒളിവിൽ പോയ യുവാവിനെ അറസ്റ്റ് ചെയ്തു | Arrest

കൊല്ലം:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. പുന്നത്തല പന്തിരിക്കന്തോപ്പില്‍ വാടകക്ക് താമസിക്കുന്ന പ്രവീൺ (36) ആണ് പിടിയിലായത്. മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി രക്ഷിതാക്കൾ നൽകിയ പരാതിയെ തുടര്‍ന്ന്​ അഞ്ചാലുംമൂട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്.

പ്രവീണിനെതിരെ പോക്സോ ഉൾപെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


അതേസമയം കഴിഞ്ഞ ദിവസം മലപ്പുറത്ത് പത്തു വയസിൽ താഴെ മാത്രം പ്രായമുള്ള അഞ്ചു പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റിലായിരുന്നു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പെണ്‍കുട്ടികളില്‍ ഒരാളുടെ രക്ഷിതാക്കള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പീഡന വിവരം പുറത്തുവന്നത്. പിന്നീട് നാല് കുട്ടികളുടെ രക്ഷിതാക്കൾ കൂടി പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കിയത് അറിഞ്ഞു ഒളിവില്‍ പോയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.