ബംഗാള്‍, തമിഴ്‌നാട് ഫലങ്ങളും ഇന്ന്; ആദ്യമെണ്ണുക തപാല്‍ വോട്ട്; ആദ്യഫലസൂചന ഒൻപത് മണിയോടെരാവിലെ ആറിന് വോട്ടിങ് യന്ത്രം സൂക്ഷിക്കുന്ന സ്‌ട്രോങ് റൂം തുറക്കും. രാവിലെ എട്ടുമണിക്ക് തപാല്‍ ബാലറ്റ് എണ്ണിത്തുടങ്ങും. എട്ടിനു മുന്‍പ് തപാല്‍ മുഖേന റിട്ടേണിങ് ഓഫിസര്‍ക്കു ലഭിച്ച ബാലറ്റുകള്‍ മാത്രമാണ് പരിഗണിക്കുക.

െവെകിയെത്തുന്നവ തുറക്കാതെ മാറ്റിവയ്ക്കും. തപാല്‍ ബാലറ്റ് എണ്ണാന്‍ തുടങ്ങുമ്പോള്‍ തന്നെ സര്‍വീസ് വോട്ടുകള്‍ ആ ഹാളിലെ മൂന്നുമേശകളിലായി (ചിലയിടത്ത് 2) സ്‌കാന്‍ ചെയ്തു തുടങ്ങും. തപാല്‍ ബാലറ്റിന്റെ എണ്ണല്‍ അര മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ആദ്യഫലസൂചന ഒമ്പതോടെ ലഭ്യമാകും.

ഓരോ മെഷീനിലെയും ഫലം 17 സി എന്ന ഫോമില്‍ രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ എന്ന സോഫ്റ്റ്‌വെയറിലേക്ക് വോട്ട് അപ്‌ലോഡ് ചെയ്യും. ഈ ലീഡ് നില തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌െസെറ്റില്‍ അപ്പപ്പോള്‍ തെളിയും. വോട്ടെണ്ണല്‍ ഹാളിലെ ബോര്‍ഡിലും ഓരോ റൗണ്ടിലും ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ വോട്ടു രേഖപ്പെടുത്തും.

അവസാനം വിജയിയുടെ ഭൂരിപക്ഷത്തെക്കാള്‍ കൂടുതലാണ് ആകെ തപാല്‍ വോട്ടുകളെങ്കില്‍ അവ ഒരിക്കല്‍ക്കൂടി എണ്ണും. കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്, അസം, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടെണ്ണലും ഇന്നു നടക്കും. പുതുച്ചേരിയിലെ ഫലമാകും ആദ്യം പുറത്തുവരിക. എട്ട് ഘട്ട വോട്ടെടുപ്പ് നടന്ന ബംഗാളിലെ ഫലമാകും അവസാനമെത്തുക.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക