കോവിഡ് പരിശോധന സെര്‍ടിഫികെറ്റ് ഇല്ലാതെ പ്രവേശിപ്പിക്കില്ലെന്ന് ആശുപത്രി അധികൃതര്‍; റോഡരികില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു

ബംഗളൂരു: കോവിഡ് പരിശോധന സെര്‍ടിഫികെറ്റ് ഇല്ലാതെ പ്രവേശിപ്പിക്കില്ലെന്ന് ആശുപത്രി അധികൃതര്‍. ഇതോടെ റോഡരികില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. മണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് സംഭവം. ചൊവ്വാഴ്ചയാണ് മണ്ഡ്യ സ്വദേശി ഇസ്മയിലിന്റെ ഭാര്യ സോനുവിനെ ആശുപത്രിയിലെത്തിച്ചത്.

എന്നാല്‍ കോവിഡ് പരിശോധന സെര്‍ടിഫികെറ്റ് ഇല്ലാതെ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഈ സമയം കോവിഡ് പരിശോധന കൗണ്ടര്‍ അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് ഇസ്മയില്‍ പറയുന്നു. ഇതിനിടെ വേദന കൂടിയതോടെ സോനു ആശുപത്രിക്ക് പുറത്ത് പ്രസവിക്കുകയായിരുന്നു. അമ്മയെയും കുഞ്ഞിനെയും ഇതിനിടെ ലേബര്‍ വാര്‍ഡിലേക്ക് മാറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം സോനുവിനെ പരിശോധിച്ചപ്പോള്‍ കുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചിരുന്നതായി ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സരിത പറഞ്ഞു. അന്ന് ആശുപത്രിയില്‍ കിടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ സമ്മതിച്ചിരുന്നില്ലെന്നും വേദന കൂടിയതോടെയാണ് പിറ്റേദിവസം ആശുപത്രിയിലെത്തിയതെന്ന് അവര്‍ പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.