കൊല്ലത്തും മലപ്പുറത്തും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു


കൊല്ലം/മലപ്പുറം: കൊല്ലം മലപ്പുറം ജില്ലകളില്‍ കോവിഡ് ബാധിതരില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ കണ്ടെത്തി. മലപ്പുറത്ത് തിരൂര്‍ ഏഴൂര്‍ സ്വദേശിയായ യുവതിയിലാണ് രോഗം കണ്ടെത്തിയത്. ഇവരുടെ കണ്ണിലാണ് രോഗബാധയുണ്ടായത്. ഇതേതുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

കോവിഡ് ചികിത്സയ്ക്കിടെ ഇവര്‍ക്ക് ന്യുമോണിയയും ഇവര്‍ക്ക് സ്ഥിരീകരിച്ചു. പ്രമേഹവും 600ന് മുകളിലെത്തി. കോവിഡ് മാറിയ ശേഷം കടുത്ത തലവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചത്. കൊല്ലത്തും യുവതിയിലാണ് ബ്ലാക്ക് ഫംഗസ് കണ്ടെത്തിയത്.

രാജ്യത്തിന് കോവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളും മരണവും സ്ഥിരീകരിച്ച മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍ നിരവധി പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന സ്റ്റീറോയിഡ് മരുന്നുകളാണ് പ്രമേഹം, വൃക്കരോഗങ്ങള്‍, കരള്‍ പ്രശ്‌നങ്ങള്‍, പ്രായാധിക്യം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ആമവാതം പോലെയുള്ള സന്ധി രോഗങ്ങള്‍ എന്നിവയുള്ളവരില്‍ ബ്ലാക് ഫംഗസ് അഥവ മ്യൂര്‍കോമൈകോസിസ് ദോഷമായി ബാധിക്കുകയെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.