പെരിന്തൽമണ്ണയിൽ സ്പെഷ്യൽ തപാൽ വോട്ടുകൾ അസാധുവാക്കിയ നടപടി: കോടതിയെ സമീപിക്കാനൊരുങ്ങി എൽഡിഎഫ്

പെരിന്തൽമണ്ണ: എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് ലഭിക്കേണ്ട സ്പെഷ്യൽ തപാൽ വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ച അധികൃതരുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് എൽ ഡി എഫ് പെരിന്തൽമണ്ണ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനറും സി പി ഐ എം ഏരിയാ സെക്രട്ടറിയുമായ ഇ രാജേഷ് അറിയിച്ചു.

സീരിയൽ നമ്പർ രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു പ്രധാന കാരണം.പോളിംഗ് ഓഫീസർമാരുടെ ഡിക്ലറേഷൻ ഒപ്പില്ലാത്തതിനാൽ 347 ബാലറ്റുകളാണ് അസാധുവാക്കിയത്.
എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഇലക്ഷൻ ഏജൻ്റ് ഇത് ചോദ്യം ചെയ്തെങ്കിലും റിട്ടേണിംഗ് ഓഫീസർ ഇത് അസാധുവാക്കി പ്രഖ്യാപിക്കുകയായിരുന്നു.

80 വയസ്സ് കഴിഞ്ഞവരുടെ വീടുകളിൽ പോയി ബാലറ്റ് നൽകി വോട്ട് ചെയ്യിച്ച പോളിംഗ് ഓഫീസറുടെ അനാസ്ഥയാണിതെന്നും വോട്ടറുടെ അപാകതയല്ലെന്നും എൽ ഡി എഫ് ആരോപിച്ചു.
എന്നാൽ പരാതി നിരസിച്ച റിട്ടേണിംഗ് ഓഫീസർ ഇവ ഒഴിവാക്കിയുള്ള വോട്ടുകൾ എണ്ണിക്കണക്കാക്കി ഫലം പ്രഖ്യാപിക്കുകയായിരുന്നുവെന്നുമാണ് പരാതി.

പെരിന്തൽമണ്ണ മണ്ഡലത്തിൽ 3487 തപാൽ വോട്ടുകളിൽ 1900 വോട്ടുകൾ 80 വയസ്സ് കഴിഞ്ഞ വരുടെതായിരുന്നു.
ഇതിൽ 347 വോട്ടുകളാണ് അസാധുവായി പ്രഖ്യാപിച്ചത്.
വിജയിയായി പ്രഖ്യാപിച്ച നജീബ് കാന്തപുരത്തിൻ്റെ ഭൂരിപക്ഷം 38 വോട്ടുകളാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക