ലോക്ഡൗൺ നീട്ടേണ്ടിവരും; രോഗവ്യാപനം പരിശോധിച്ച് തീരുമാനംസംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരണമോ എന്നകാര്യത്തിൽ വരുംദിവസങ്ങളിലെ രോഗവ്യാപന തോതുകൂടി പരിശോധിച്ച് തീരുമാനമെടുക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം ഇക്കാര്യം ചർച്ചചെയ്തു. ഇപ്പോഴത്തെ രീതിയിൽ രോഗനിരക്ക് തുടരുകയാണെങ്കിൽ ലോക്ഡൗൺ നീട്ടേണ്ടിവരുമെന്നാണ് മന്ത്രിമാരുടെ പൊതു അഭിപ്രായം. രോഗവ്യാപനം കുറഞ്ഞ ജില്ലകളിൽ ചില ഇളവുകൾ അനുവദിക്കുന്ന കാര്യം ആലോചിച്ചേക്കുമെന്ന് കരുതുന്നു.

30 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗണാണ്. നിലവിൽ മിക്കദിവസങ്ങളിലും ഇരുപത്തയ്യായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഒറ്റയടിക്ക് ലോക്ഡൗൺ ഒഴിവാക്കാവുന്ന സ്ഥിതിയില്ലെന്നാണ് പൊതുവിലയിരുത്തൽ.

രോഗം സ്ഥിരീകരിക്കുന്നവരുടെ കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി നിരക്ക് 22.2 ശതമാനമാണ്. എന്നാൽ രോഗികളുടെ എണ്ണം കൂടുതലുള്ള ജില്ലകളിൽ രോഗസ്ഥിരീകരണനിരക്ക് 25 ശതമാനത്തിന് മുകളിലാണ്.

സർക്കാർ ആദ്യം പ്രാമുഖ്യം നൽകുന്നത് രോഗ വ്യാപന നിയന്ത്രണത്തിനാണ്. അതിന് ആവശ്യമായ നപടികളിൽ ഇളവ് വരുത്താൻ കഴിയില്ല. എന്നാൽ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് ഏതെല്ലാം മേഖലകൾ തുറന്നുകൊടുക്കാനാകുമെന്ന് ആലോചിക്കും. എതായാലും സമതുലനാവസ്ഥയിൽ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.