ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ അറിയിച്ചതിന് പിന്നാലെ പൃഥ്വിരാജിനെയും കുടുംബത്തെയും ആക്ഷേപിച്ചുകൊണ്ട് ജനം ടിവി ലേഖനം പുറത്തുവിട്ടിരുന്നു. വിഷയത്തിൽ സിനിമ മേഖലയിൽ നിന്ന് നിരവധിപേർ നടന് പിന്തുണ അറിയിച്ച് രംഗത്ത് വരുകയും ചെയ്തുതു. എന്നാൽ സൂപ്പർ താരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും മൗനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
പൃഥ്വിരാജ് വിഷയത്തിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും ഫേസ്ബുക്ക് പേജുകളിൽ പൊങ്കാലയുമായി എത്തിയിരിക്കുകയാണ് നിരവധിപ്പേർ. ഇരുവരും പങ്കുവെച്ചിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെയാണ് പൊങ്കാല. പൃഥ്വിരാജിനെ എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ല എന്നാണ് പലരും ചോദിക്കുന്നത്. നടന്റെ ചിത്രങ്ങളും ഇരുവരുടെയും പോസ്റ്റുകൾക്ക് താഴെ പലരും പങ്കുവെക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ ജനം ടിവി മോശം പരാമർശം നടത്തിയത്. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നാണ് ജനം ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമര്‍ശം. പൃഥ്വിരാജിന്റെ കണ്ണീര് വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്ന തലക്കെട്ടില്‍ ജികെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയിരിക്കുന്നത്. രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നും ലേഖനത്തില്‍ പറയുന്നു. വിമര്‍ശനങ്ങള്‍ കൂടിയതോടെ ജനം ടിവി ലേഖനം പിന്‍വലിക്കുകയും ചെയ്തു.
ലേഖനത്തിലെ പൃഥ്വിരാജിനെതിരായ പരാമര്‍ശങ്ങള്‍ ഇങ്ങനെ: ”ഇന്ന് ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ ജിഹാദികളുടെ കുരുമുളക് സ്പ്രേ ആണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ട. കഴിഞ്ഞ കുറച്ചുകാലമായി ജിഹാദികള്‍ക്കും ഭീകരര്‍ക്കും വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കാന്‍ തുടങ്ങിയിട്ട്. ഒരു നടന് എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും പൃഥ്വിരാജിനോട് സ്നേഹവും ആദരവുമുണ്ട്. ദേശീയകാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും പൃഥ്വിരാജ് കുരയ്ക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ഇപ്പോള്‍ എല്ലാവര്ക്കും അറിയാം.”