ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബറില്‍? ആലോചനയുമായി ബിസിസിഐ

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റദ്ദാക്കിയ ഐപിഎല്‍ മത്സരങ്ങള്‍ സെപ്റ്റംബറില്‍ നടത്താനുള്ള ആലോചനയുമായി ബിസിസിഐ. ബയോ ബബിളില്‍ കൊവിഡ് വ്യാപനം ഉണ്ടായതിനെ തുടര്‍ന്നാണ് മത്സരങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ ബിസിസിഐയും ഐപിഎല്‍ ഗവേണിങ് കൗണ്‍സിലും നിര്‍ബന്ധിതരായത്. 

ഒക്ടോബര്‍- നവംബര്‍ മാസത്തിലായി നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നടത്താനാണ് ബിസിസിഐ ഇപ്പോള്‍ ആലോചിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സെപ്റ്റംബറില്‍ കൊവിഡ് വ്യാപനത്തിന് ശമനമുണ്ടായാല്‍ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കാന്‍ ആലോചിക്കുന്നതായി മുതിര്‍ന്ന ബിസിസിഐ അംഗം എഎന്‍ഐ വാര്‍ത്ത ഏജന്‍സിയോട് വ്യക്തമാക്കി. 

'എന്തുകൊണ്ട് സാധിക്കില്ല? കൊവിഡ് ശമിക്കുകയാണെങ്കില്‍, വിദേശ കളിക്കാര്‍ക്ക് എത്താന്‍ സാധിക്കുമെങ്കില്‍ തീര്‍ച്ചയായും സെപ്റ്റംബറില്‍ ബാക്കിയുള്ള മത്സരങ്ങള്‍ നടത്തും'. ടി20 ലോകകപ്പിന് മുമ്പ് നടത്താനാണ് ആലോചനയെന്നും ബിസിസിഐ അംഗം വ്യക്തമാക്കി.

ഐപിഎല്‍ മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ വിദേശ താരങ്ങളെ സുരക്ഷിതമായി തന്നെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയക്കും. ഇതിനുള്ള യാത്രാ പദ്ധതികള്‍ രണ്ട് ദിവസത്തിനുള്ളില്‍ ആവിഷ്‌കരിക്കും. കളിക്കാരുടെ സുരക്ഷയില്‍ ഒരു വീട്ടുവീഴ്ചയും ഉണ്ടാകില്ല. കളിക്കാര്‍ മാത്രമല്ല മൈതാനം ജീവനക്കാര്‍, ഓഫീഷ്യലുകള്‍ തുടങ്ങി ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട എല്ലാവരുടേയും സുരക്ഷ ബിസിസിഐക്ക് പ്രധാനമാണ്- എഎന്‍ഐയുമായി സംസാരിക്കവേ മുതിര്‍ന്ന ബിസിസിഐ അംഗം പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക