​കൊവിഡ് രോഗി റോഡിലിറങ്ങി; പൊലീസ് സഹായം തേടി ആശുപത്രി അധികൃതര്‍






കൊ​വി​ഡ് ബാ​ധി​ത​നാ​യ മ​ധ്യ​വ​യ​സ്ക​ന്‍ ചി​കി​ത്സ​ക്കി​ടെ ആ​ശു​പ​ത്രി വി​ട്ടി​റ​ങ്ങി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. കോ​ട്ട​ക്ക​ല്‍ ച​ങ്കു​വെ​ട്ടി ജംഗ്ഷനി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം.ഇ​യാ​ളു​ടെ ഭാ​ര്യ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ത​ട​യാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ദേ​ശീ​യ​പാ​ത​യി​ല്‍ ഇ​റ​ങ്ങി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. മ​റ്റു വാ​ഹ​ന​ങ്ങ​ളി​ല്‍ ക​യ​റാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ ജീ​വ​ന​ക്കാ​ര​ട​ക്ക​മു​ള്ള​വ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ മാ​റ്റി​യി​ട്ടു.

റോ​ഡി​ന് മ​ധ്യ​ത്തി​ല്‍ ഇ​യാ​ള്‍ നി​ല്‍​പ് തു​ട​ര്‍​ന്ന​തോ​ടെ ഇ​തു​വ​ഴി വ​ന്ന വാ​ഹ​ന​ങ്ങ​ളെ വ​ശ​മൊ​തു​ക്കി​യാ​ണ് ക​ട​ത്തി​വി​ട്ടി​രു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മ​ട​ങ്ങി​യി​ല്ല. ഇ​തോ​ടെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു.തു​ട​ര്‍​ന്ന് എ​സ്.​ഐ അ​ജി​തും സം​ഘ​വു​മെ​ത്തി ഇ​യാ​ളെ അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക