മുസ്ലീം സമുദായത്തിന്​ തന്നിലും സർക്കാറിലും വിശ്വാസമുണ്ട്​ -പിണറായി വിജയൻ



തിരുവനന്തപുരം: മുസ്ലീം സമുദായത്തിന്​ എന്നിലും സർക്കാറിലും വിശ്വാസമുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ ക്ഷേമ വകു​പ്പ്​ മുഖ്യമന്ത്രി ഏറ്റെടുത്തത്​ എല്ലാവരും സ്വാഗതം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു​. ഏതെങ്കിലും ക്രിസ്ത്യൻ സഭകൾ പറഞ്ഞതുകൊണ്ടല്ല വകുപ്പ് ഏറ്റെടുത്തത്. പൊതു തീരുമാനത്തി​ന്‍റെ ഭാഗമായാണ്​ വകുപ്പ് ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലീം ലീഗ്​​ അല്ല വകുപ്പു​കൾ നിശ്ചയിക്കുന്നത്​. മുസ്ലീം സമു​ദായത്തിന്‍റെ അട്ടിപ്പേറാവകാശം അവർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.ടി ജലീലിന്‍റെ നേതൃത്വത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ്​ നല്ല രീതിയിലാണ്​ കഴിഞ്ഞ തവണ പ്രവർത്തിച്ചത്​. അതിനെ പറ്റി ആർക്കും പരാതിയും ആക്ഷേപവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.