പ്രതിഷേധം ശക്തം; കവി വൈരമുത്തുവിന് ഒഎന്‍വി സാഹിത്യപുരസ്‌കാരം നല്‍കുന്നത് പുനഃപരിശോധിക്കും

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎന്‍വി സാഹിത്യപുരസ്‌കാരം നല്‍കുന്നത് പുനഃപരിശോധിക്കും. അവാര്‍ഡ് നിര്‍ണയ സമിതിയുടെ നിര്‍ദേശപ്രകാരമാണ് പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നതെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

വൈരമുത്തുവിനെതിരെ 'മീടൂ' ആരോപണം അടക്കം ഉയര്‍ന്നിരുന്നു. ഇത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിവരം. തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമാണ് വൈരമുത്തു. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒന്നിടവിട്ട വര്‍ഷങ്ങളിലാണു പുരസ്‌കാരം നല്‍കുന്നത്. വൈരമുത്തുവിന് പുരസ്‌കാരം പ്രഖ്യാപിച്ചതു മുതല്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.