കൊവിഡ് അവലോകനയോഗത്തില്‍ പ്രധാനമന്ത്രി അവഹേളിച്ചെന്ന് മമത; ‘വിനീത വിധേയരായ ദാസന്‍മാരല്ല ഞങ്ങള്‍’പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത കൊവിഡ് അവലോകനയോഗത്തില്‍ അവഹേളിക്കപ്പെട്ടതായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊവിഡ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് താനുള്‍പ്പടെയുള്ള മുഖ്യമന്ത്രിമാരെ സംസാരിക്കാന്‍ പ്രധാനമന്ത്രി മോദി അനുവദിക്കാതിരുന്നത്.

സംസ്ഥാനത്തിന് അധികമായി ആവശ്യം വന്ന വാക്സിന്‍ ചോദിക്കുന്നതിന് സാധിച്ചില്ലെന്നും മമത വിമര്‍ശിച്ചു. തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പ്രധാനമന്ത്രി പൂര്‍ണ്ണമായും വിസമ്മതിക്കുകയായിരുന്നുവെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സൂചിപ്പിച്ചു. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മമതാബാനര്‍ജി പ്രധാനമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ചത്.

കൊവിഡ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് അവലോകനയോഗത്തില്‍ പത്തുസംസഥാനങ്ങളില്‍ നിന്നുള്ള ജില്ലാമജിസ്ട്രേറ്റുകളെയും ചില മുഖ്യമന്ത്രിമാരേയുമാണ് ക്ഷണിച്ചിരുന്നത്.എന്നാല്‍ പ്രധാനമന്ത്രി തങ്ങളോട് സംസാരിച്ചില്ല. തങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരവും നല്കിയില്ലെന്ന് മമത വിശദീകരിച്ചു. ദൗര്‍ഭാഗ്യകരമായ സമീപനമാണ് പ്രധാനമന്ത്രിയുടേതെന്ന് മമത സൂചിപ്പിച്ചു.ചില ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ചെറിയ പ്രസംഗങ്ങള്‍ നടത്തുകയും അതിന് ശേഷം യോഗം അവസാനിക്കുകമായിരുന്നുവെന്ന് മമത കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിമാരെ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പൊതുജനത്തിന്റെ ആവശ്യങ്ങള്‍ എങ്ങനെ അറിയിക്കുംമെന്നും തങ്ങള്‍ പ്രധാനമന്ത്രിയുടെ വിനീത വിധേയരായ ദാസന്‍മാരല്ലെന്നും മമത പ്രധാനമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ചു. കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച്ചകളെ പറ്റി ചോദിക്കുമെന്ന ഭയമാകാം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ സംസാരിക്കാന്‍ വിസമ്മതിച്ചതിനുള്ള കാരണമെന്നും മമത വിമര്‍ശിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.