അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവതി കോവിഡ് ബാധിച്ച് മരിച്ചു


ആലപ്പുഴ: അവധിക്ക് നാട്ടിലെത്തിയ അഭിഭാഷകയായ യുവതി നാട്ടിൽ മരിച്ചു. ആലപ്പുഴ തിരുവമ്പാടി സ്വദേശി സായി കൃഷ്ണയിൽ അഡ്വ. എസ്. അർച്ചന (32) ആണ് കോവിഡിന് കീഴടങ്ങിയത് . കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ 10 ദിവസത്തോളമായി ചികിത്സയിലായിരുന്നു. നേരത്തെ ഹൈക്കോടതിയിൽ അഭിഭാഷക പ്രാക്ടീസ് ചെയ്‌തിരുന്ന ഇവർ ബാങ്ക് ഓഫ് ബറോഡ ജീവനക്കാരിയായിരുന്നു. ശേഷം സൗദി അറേബ്യയിലെ അൽഖോബാറിൽ ഭർത്താവിനോടൊത്ത് താമസിക്കുമ്പോഴും കേരളത്തിലെയും യു.എ.ഇ കമ്പനികളുടെയും ലീഗൽ കൺസൾടന്റ് ആയി പ്രവർത്തിക്കുകയായിരുന്നു.

നവോദയ അൽഖോബാർ കുടുബവേദി അംഗവും കേരള സർക്കാരിന്റെ മലയാളം മിഷൻ ദമ്മാം ചാപ്റ്റർ അധ്യാപികയുമായിരുന്നു. അൽഖോബാറിലെ ജാക്കോബ്സ് കമ്പനിയിൽ എൻജിനീയർ ആയ സനൽ പിള്ളൈ ആണ് ഭർത്താവ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.