കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ തിരികെ കിട്ടിയില്ല; പരാതിയുമായി ബന്ധുക്കള്‍ | Covid diedകൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ തിരികെ ലഭിച്ചില്ലെന്ന് പരാതി. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ മരിച്ച ഹരിപ്പാട് മുട്ടം സ്വദേശിനി വത്സലയുടെ (59) ബന്ധുക്കളാണ് പരാതി നല്‍കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഏഴ് പവന്‍ ആഭരണങ്ങള്‍ വത്സല ധരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ മരണം സംഭവിച്ചതിന് പിന്നാലെ ആഭരണങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഒരു വള മാത്രമാണ് തിരികെ ലഭിച്ചത്.
കഴിഞ്ഞ ദിവസമാണ് ഹരിപ്പാട് മുട്ടം സ്വദേശിനിയായ വത്സല ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവേ മരണത്തിന് കീഴടങ്ങിയത്. വത്സലയെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ചേര്‍ത്തലയിലെ ആശുപത്രിയിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു.

വിഷയത്തില്‍ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്. ഇതടക്കം ആലപ്പുഴ ജില്ലയില്‍ മാത്രം സമാനമായ മറ്റ് മൂന്ന് പരാതികള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.