തെരഞ്ഞെടുപ്പിന് മുമ്പ് കെ.പി.സി.സി സെക്രട്ടറി തന്റെ പേരിൽ വൻ പണപിരിവ് നടത്തിയതായി ധർമജൻ ബോൾഗാട്ടി |Darmajan Bolgattyതെരഞ്ഞെടുപ്പിന് മുമ്പ് ഒരു കെ.പി.സി.സി സെക്രട്ടറി തന്റെ പേരിൽ വൻ പണപിരിവ് നടത്തിയതായി ബാലുശേരിയിലെ കോൺഗ്രസ് സ്ഥാനാർഥിയായ ധർമജൻ ബോൾഗാട്ടി. ഈ പണം നേതാക്കളടക്കം തട്ടിയെടുത്തു. ഇതിന് തെളിവുണ്ടെന്നും ധർമജൻ പറഞ്ഞു.

തനിക്കെതിരെ ചില നേതാക്കൾ പ്രവർത്തിച്ചു. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി. തന്നെ തോൽപ്പിച്ചത് സംഘടനാപരമായ വീഴ്ച്ചയാണെന്ന് ധർമജൻ ആരോപിക്കുന്നു.

ബാലുശ്ശേരിയിൽ ഭൂരിപക്ഷം കിട്ടേണ്ട പഞ്ചായത്തുകളുണ്ടായിരുന്നു. എന്നാൽ അവിടെ പോലും കോൺഗ്രസ് പിന്നിലായി എന്നും അദ്ദേഹം ആരോപിച്ചു. ഈ വോട്ടുകൾ കിട്ടാത്തതിന് കാരണം സംഘടനാപരമായ വീഴ്ച്ചയാണ്. ഇത് ചൂണ്ടിക്കാണിച്ച് നേരത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പണപ്പിരിവ് ആരോപണം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.