ലക്ഷദ്വീപ് കളക്ടര്‍ക്കെതിരെ ഡിവൈഎഫ്‌ഐ-എഐവൈഎഫ് പ്രതിഷേധം; കരിങ്കൊടി കാട്ടി | Dyfi

കൊച്ചി > ലക്ഷദ്വീപ് കളക്ടര്‍ അസ്‌കര്‍ അലിക്കെതിരെ കൊച്ചിയില്‍ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം. എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയ കളക്ടറെ ഡിവൈഎഫ്‌ഐ-എഐവൈഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയായിരുന്നു പ്രതിഷേധം.

വാര്‍ത്താസമ്മേളനം നടത്തിയ കളക്ടറാകട്ടെ അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയെ ന്യായീകരിക്കുകയും ചെയ്തു. ദ്വീപില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പുറത്തുള്ള സാമൂഹ്യവിരുദ്ധരാണ് കുപ്രചരണം നടത്തുന്നതെന്നും അസ്‌കര്‍ അലി പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.