ജൂണ്‍ മുതല്‍ ജോലിയില്‍ പ്രവേശിക്കാം; ശമ്പളമില്ലാതെ അവധിയില്‍ പറഞ്ഞുവിട്ട ജീവനക്കാരെ തിരിച്ചുവിളിച്ച് ഫ്‌ലൈ ദുബൈ | Fly Dubaiദുബൈ: കോവിഡ് പ്രതിസന്ധി കാരണം ശമ്പളമില്ലാതെ അവധിയില്‍ പറഞ്ഞുവിട്ട ഫ്‌ലൈ ദുബൈ ജീവനക്കാര്‍ക്ക് ആശ്വാസം. അവധിയില്‍ പോയ ജീവനക്കാരെ ജൂണ്‍ മുതല്‍ ജോലിയില്‍ പ്രവേശിക്കാന്‍ തിരിച്ചുവിളിച്ച് വിമാനക്കമ്പനിയായ ഫ്‌ലൈ ദുബൈ. അറേബ്യന്‍ ട്രാവല്‍ മാര്‍ടിലെ അഭിമുഖത്തില്‍ സംസാരിക്കവെ ചൊവ്വാഴ്ചയാണ് ഫ്‌ലൈ ദുബൈ സി ഇ ഒ ഗൈത് അല്‍ ഗൈത് ഇക്കാര്യം അറിയിച്ചത്.

ജൂണ്‍ മുതല്‍ നിശ്ചയിച്ചിരുന്ന ഷെഡ്യൂള്‍ പ്രകാരം ജോലിയില്‍ പ്രവേശിച്ച് തുടങ്ങാന്‍ കഴിഞ്ഞയാഴ്ച ജീവനക്കാര്‍ക്ക് സന്ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാരെ തിരികെ കൊണ്ടുവരാന്‍ കഴിയുന്നത് സന്തേഷകരമാണ്. യു എ ഇയിലും മറ്റ് ചില പ്രധാന വിപണികളിലും നടക്കുന്ന കൂട്ട വാക്‌സിനേഷന്‍ പദ്ധതികള്‍ വ്യോമ ഗതാഗത മേഖലയിലും പുത്തന്‍ ഉണര്‍വ് പകരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിഇഒ പറഞ്ഞു.

News, World, International, Gulf, Dubai, Flight, Labours, Finance, Business, Technology, COVID-19, Flydubai asks all staff on unpaid leave to resume work


കോവിഡ് മഹാമാരി കാരണം ജീവനക്കാരെ ഒഴിവാക്കുകയെന്നതായിരുന്നു കമ്പനിക്ക് കൈക്കൊള്ളേണ്ടിവന്ന ഏറ്റവും കഠിനമായ തീരുമാനം. ഒന്നുകില്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കുക അല്ലെങ്കില്‍ ജോലി രാജിവെയ്ക്കുക എന്ന രണ്ട് വഴികളാണ് ജീവനക്കാര്‍ക്ക് നല്‍കിയത്. എന്നാല്‍ 97 ശതമാനം പേരും അവധിയില്‍ പോകാനായിരുന്നു തീരുമാനിച്ചത്. കമ്പനിയില്‍ തന്നെ തുടരാന്‍ അവര്‍ താത്പര്യം കാണിച്ചതുകൊണ്ട് അവരോടൊപ്പെ തുടരാനാണ് കമ്പനിക്കും താത്പര്യമെന്നും ഗൈത് അല്‍ ഗൈത് വ്യക്തമാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.