ആലപ്പുഴ ജില്ലയില്‍ യുഡിഎഫിന് ലീഡ് ഹരിപ്പാട് മാത്രം; ഉടുമ്പന്‍ചോലയില്‍ എം എം മണി ഏറെ മുന്നില്‍, വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിന് ലീഡ്: മറ്റു മണ്ഡലങ്ങളിലെ ഏറ്റവും പുതിയ ലീഡ് വിവരങ്ങൾ ഇങ്ങിനെ..


ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മണ്ഡലങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്‌സരിക്കുന്ന ഹരിപ്പാട് മാത്രമാണ് യു.ഡി.എഫ് ലീഡ് ചെയ്യുന്നത്. ചേര്‍ത്തല, അരൂര്‍, കായംകുളം, ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ് ആണ് ലീഡ്.

ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫിന്റെ എം എം മണി മുന്നില്‍. 2990 വോട്ടുകള്‍ക്ക് അദ്ദേഹം മുന്നിട്ട് നില്‍ക്കുകയാണ്. യുഡിഎഫിന്റെ ഇ എം അഗസ്തിയാണ് തൊട്ടുപിന്നിലുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സന്തോഷ് മാധവാണ് മത്സരരംഗത്തുള്ളത്. ഇടുക്കിയില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ഉടിമ്പന്‍ചോല.

വട്ടിയൂര്‍ക്കാവില്‍ ലീഡ് തുടരുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത്. 186 വോട്ടിന്റെ ലീഡാണുള്ളത്. ശക്തമായ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ വീണാ എസ് നായരാണ് യുഡിഎഫ് സ്ഥാവനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥിയായി വി. വി രാജേഷാണ് മത്സരരംഗത്തുള്ളത്.

പൂ​ഞ്ഞാ​റി​ൽ പി.​സി. ജോ​ർ​ജ് പി​ന്നി​ൽ;അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ ആണ്പി മുന്നിൽ

കോ​ട്ട​യം: പൂ​ഞ്ഞാ​റി​ൽ പി.​സി. ജോ​ർ​ജ് പി​ന്നി​ൽ. അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ ആണ്പി മുന്നിൽ .എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയാണ് അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ. ​സി. ജോ​ർ​ജ് ഇ​വി​ടെ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.

പാലായില്‍ ലീഡ് നില മാറി മറിയുന്നു

കോട്ടയം: ശക്തമായ പോരാട്ടം നടക്കുന്ന പാലായില്‍ മാണി സി. കാപ്പനും ജോസ് കെ. മാണിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ജോസ് കെ. മാണി 132 വോട്ട് ലീഡ് നേടിയെങ്കിലും ഇ.വി.എം. എണ്ണിത്തുടങ്ങിയതോടെ മാണി സി. കാപ്പന്‍ ലീഡ് തിരിച്ചു പിടിച്ചു. 333 വോട്ടിന് കാപ്പന്‍ ലീഡ് സ്വന്തമാക്കിയെങ്കിലും വൈകാതെ ജോസ് കെ. മാണി ലീഡ് തിരിച്ചു പിടിച്ചു. എന്നാല്‍ വൈകാതെ തന്നെ കാപ്പന്‍ വീണ്ടും ലീഡ് തിരിച്ചുപിടിക്കുന്നതായാണ് കണക്കുകൾ. അവസാനം പുറത്തുവന്ന ഫല സൂചനകള്‍ പ്രകാരം 1231 വോട്ടുകള്‍ക്ക് കാപ്പന്‍ ലീഡ് ചെയ്യുന്നുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക