കേരളം ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പം; കേരളാ നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും | Kerala Stand with Lakshwadeepഅഡ്മിനിസ്്‌ട്രേറ്ററുടെ ദുര്‍ഭരണത്തില്‍ പ്രതിഷേധിക്കുന്ന ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ ഔദ്യോഗിക പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരമുള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും പിന്തുണയ്ക്കും. ദ്വീപ് ജനയതയുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്‌കാരങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തില്‍ രൂക്ഷ വിമര്‍ശനമാണുള്ളത്. ദ്വീപ് ജനതയുടെ ജീവനും ഉപജീവനമാര്‍ഗവും സംരക്ഷിക്കാന്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും പ്രമേയത്തില്‍ പറയുന്നു.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കും ഇന്ന് തുടക്കമാകും. ഭരണപക്ഷത്ത് നിന്ന് കെ.കെ ശൈലജയാകും ചര്‍ച്ച തുടങ്ങിവെക്കുക. സഭാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ അംഗം നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുന്നത്. നയപ്രഖ്യാപനത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ, ദുരന്ത നിവാരണ മേഖലകളില്‍ പുതിയ നയങ്ങളില്ലെന്ന് പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന നന്ദി പ്രമേയ ചര്‍ച്ച ബുധനാഴ്ച അവസാനിക്കും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.