ഉത്തരകൊറിയയില്‍ ഇറുകിയ ജീന്‍സിനും ബൂര്‍ഷ്വാ സ്‌റ്റൈല്‍ മുടിവെട്ടിനും വിലക്കേര്‍പ്പെടുത്തി കിം ജോങ് ഉന്‍ || King JonG Un

പ്യോങ്‌യാങ്: ഉത്തരകൊറിയയില്‍ ഇറുകിയ ജീന്‍സിനും ബൂര്‍ഷ്വാ സ്‌റ്റൈല്‍ മുടിവെട്ടിനും വിലക്കേര്‍പ്പെടുത്തി കിം ജോങ് ഉന്‍. രാജ്യത്ത് മുതലാളിത്ത സംസ്‌കാരം വ്യാപകമാകുന്നതിനു തടയിടാനാണ് ലൈഫ്‌സ്‌റ്റൈല്‍ പരിഷ്‌കാരങ്ങള്‍ക്ക് തടയിട്ടുകൊണ്ട് ഉത്തരവിട്ടത്. 

15 തരം മുടിവെട്ടുകള്‍ സോഷ്യലിസ്റ്റ് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചിട്ടുണ്ട്. മുടിയില്‍ ഫ്രീകെന്‍ സ്‌റ്റൈലുകള്‍ വേണ്ട. പ്രത്യേകിച്ച് മുടി പൊക്കി നിര്‍ത്തുന്ന സ്‌പൈകിങ്. മുടി നീട്ടി ചുമലിലേക്കു വളര്‍ത്തിയിറക്കാനും പാടില്ല. ഹെയര്‍ ഡൈകളും വേണ്ട. ഫാഷന്‍ പൊലീസായി കാര്യങ്ങള്‍ പരിശോധിക്കാന്‍ കിമിന്റെ യൂത് ബ്രിഗേഡും രംഗത്തുണ്ട്.
ഉത്തര കൊറിയയിലെ പ്രമുഖ പത്രം 'റൊഡോങ് സിന്‍മം' പാശ്ചാത്യ അഭിനിവേശം വര്‍ധിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ലേഖനമെഴുതിയതിന്റെ ചുവടുപിടിച്ചാണ് പരിഷ്‌കാരം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.