കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും


തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുക കെ.കെ രാഗേഷ്. രാജ്യസഭ മുൻ അംഗവും സിപിഐ(എം) സംസ്ഥാന സമിതി അംഗവും കര്‍ഷക സംഘം നേതാവുമാണ് കെ.കെ രാഗേഷ്. പുത്തലത്ത് ദിനേശന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തുടരും.

സിപിഐ (എം) മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ചുമതലയേൽക്കും. നിലവിൽ പത്രത്തിന്റെ ചീഫ് എഡിറ്ററായ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. നേരത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനത്ത് നിന്ന് അവധിയിൽ പോയിരുന്നു.

കളമശേരി മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പി രാജീവ് രണ്ടാം പിണറായി സർക്കാരിൽ വ്യവസായി വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി മയക്കുമരുന്ന് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ജയിലിലായ പശ്ചാത്തലത്തിൽ കൂടിയായിരുന്നു കോടിയേരി ബാലകൃഷ്ണന് പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.