‘ഒരിക്കലും യുഡിഎഫിലെ ഘടകകക്ഷിയാകില്ല’; സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കെ കെ രമ | KK RAMAആര്‍എംപി ഒരിക്കലും യുഡിഎഫ് മുന്നണിയുടെ ഭാഗമാകില്ലെന്ന് കെ കെ രമ എംഎല്‍എ. യുഡിഎഫില്‍ ഘടകകക്ഷിയാകാന്‍ ആലോചന പോലുമില്ലെന്നും നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമെന്നും കെ കെ രമ പറഞ്ഞു.

നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ലഭിക്കാനുള്ള അപേക്ഷ സ്പീക്കര്‍ക്കു നല്‍കിട്ടുണ്ടെന്നും യുഡിഎഫിന്റെ ഭാഗം അല്ലാത്തതു കൊണ്ടുതന്നെയാണ് ആ തീരുമാനമെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

തന്റെ തെരഞ്ഞെടുപ്പ് വിജയം അടക്കം യുഡിഎഫിന്റെ ശക്തമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നെന്നും കെ കെ രമ പറഞ്ഞു. എന്നാല്‍ അക്കാരണത്താല്‍ യുഡിഎഫ് മുന്നണിയുടെ ഭാഗമാകുകയോ സ്വന്തം നയത്തില്‍ നിന്നു മാറുകയോ ചെയ്യില്ലെന്നും എംഎല്‍എ വ്യക്തമാക്കി.

ആര്‍എംപിയുടെ സ്വതന്ത്രമായ അസ്തിത്വത്തില്‍ യുഡിഎഫ് നേതൃത്വത്തിനും എതിര്‍പ്പില്ലെന്നും ചൂണ്ടിക്കാട്ടിയ കെ കെ രമ യുഡിഎഫ് ഉള്‍പ്പെടെയുള്ള ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ പൂര്‍ണ പിന്തുണയോടെയാണ് പിടിച്ചു നില്‍ക്കുന്നതെന്നും പറഞ്ഞു. സഭയില്‍ പ്രതിപക്ഷം എന്ന നിലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ചിലവിഷയങ്ങളില്‍ യോജിച്ച നിലപാടുകള്‍ എടുക്കേണ്ടി വരുമെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു.

സ്പീക്കര്‍ സ്ഥാനാര്‍ഥി സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ നിലപാട് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തതും പിന്നീട് നടന്ന യുഡിഎഫ് എംഎല്‍എമാരുടെയും മറ്റും യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നതും ഈ നിലപാടിന്റെ ഭാഗമായി ആയിരുന്നെന്നും കെ കെ രമ പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.