സംസ്ഥാനത്ത് ലോക് ഡൗൺ തുടരുന്നതിൽ ഇന്നോ നാളെയോ തീരുമാനം | Lock downസംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗണും ലോക്ഡൗണും തുടരുന്നതിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകും. വിദഗ്ധസമിതി ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. നിലവിലെ ലോക്ഡൗൺ രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ ലോക് ഡൗൺ ഏറെ ഫലപ്രദമായിരുന്നു എന്നാണ് പൊതു വിലയിരുത്തൽ.

സംസ്ഥാനത്ത് മെയ് 8നാണ് ലോക്ഡൗൺ തുടങ്ങിയത്. നാല് ജില്ലകളിൽ ഇപ്പോൾ ട്രിപ്പിൾ ലോക്ഡൗൺ ആണ്. ഇവിടങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്താനുള്ള സാധ്യതയാണ് ഇപ്പോൾ മുന്നിലുള്ളത്. വിദ​ഗ്ധസമിതി യോ​ഗമാണ് ഇക്കാര്യത്തിൽ നിർണായക തീരുമാനമെടുക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദിവസവും ഒരു ശതമാനമെങ്കിലും വച്ച് കുറയുന്ന സ്ഥിതിയാണുള്ളത്. എന്നാൽ, മരണനിരക്ക് കൂടി നിൽക്കുന്നതിൽ പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.