അസമത്വം ഇല്ലാതാക്കുകയാണ് ലക്ഷ്യം, ക്ഷേമ വികസന പദ്ധതികള്‍ തുടരാന്‍ പ്രതിജ്ഞാ ബദ്ധം; പതിനഞ്ചാം കേരളനിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി |Niyamsabha

തിരുവനന്തപുരം: ) രണ്ടാം പിണറായി സര്‍കാരിന്റെ ആദ്യ നയപ്രഖ്യാപനം പ്രസംഗം തുടങ്ങി. വെളളിയാഴ്ച രാവിലെ നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തുടര്‍ന്ന് സ്പീകെര്‍ എം ബി രാജേഷ്, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇതിനുശേഷമാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.

ക്ഷേമ വികസന പദ്ധതികള്‍ തുടരാന്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. ജനാധിപത്യം മതനിരപേക്ഷത ജനക്ഷേമം എന്നിവയില്‍ ഊന്നുന്ന സര്‍കാരാണ് ഇതെന്നും അസമത്വം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.

'സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യം വച്ചാണ് സര്‍കാര്‍ നീങ്ങിയത്. നൂറു കോടി രൂപ ഭക്ഷണകിറ്റ് നല്‍കാന്‍ ചെലവഴിച്ചു. ജനകീയ ഹോടെലുകള്‍ വഴി ഭക്ഷണം നല്‍കാന്‍ 50 കോടി രൂപ നല്‍കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി നോക്കാതെ കിറ്റ് നല്‍കുന്നുണ്ട്. 

പ്രകടന പത്രികാ വാഗ്ദാനങ്ങള്‍ നടപ്പാക്കും. കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്താന്‍ സര്‍കാരിന് സാധിച്ചിട്ടുണ്ട്, കോവിഡ് കേരളത്തെ സാരമായി ബാധിച്ചെങ്കിലും മരണനിരക്ക് കുറയ്ക്കാനായി. വിവിധ വകുപ്പുകളുടെ ഏകോപനം കോവിഡ് നിയന്ത്രണത്തിന് സഹായകമായിട്ടുണ്ട്.

ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ സാമ്പത്തിക മാന്ദ്യം തടയാനായി. ക്ഷേമ പദ്ധതികളില്‍ അംഗങ്ങള്‍ അല്ലാത്ത ബി പി എല്‍ കുടുംബങ്ങള്‍ക്ക് 1000 കോടി രൂപ പ്രഖ്യാപിച്ചു. മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ കിട്ടാത്തവര്‍ക്കായി ആയിരം കോടി രൂപ നല്‍കി. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണമെന്നതാണ് സര്‍കാര്‍ നയം. വാക്‌സിന് ആഗോള ടെണ്ടര്‍ വിളിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്.' നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.