കനത്ത മഴ; ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്


തിരുവനന്തപുരം: മഴ ശക്തമായി തുടരുന്നതിനാൽ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. വേനൽ മഴയും ടൗട്ടേ ചുഴലിക്കാറ്റുമാണ് സംസ്ഥാനത്ത് മഴയുടെ അളവ് കൂട്ടിയത്. മഴ ഇനിയും ശക്തമായേക്കുമെന്നു മുന്നറിയിപ്പുണ്ട്. തൃശൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ നാല് ഡാമുകശിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പെരിങ്ങൽക്കൂത്ത്, കല്ലാർകുട്ടി, ലോവർപെരിയാർ, മൂഴിയാർ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേർട്ട് നൽകിയിരിക്കുന്നത്.

നെയ്യാർ, മലങ്കര,കുറ്റ്യാടി, കാരാപ്പുഴ, ശിരുവാണി, കല്ലട, കാഞ്ഞിരപ്പുഴ ഡാമുകളിൽ യെല്ലോ അലേർട്ടാനുണുള്ളത്. 128 ശതമാനം അധികം മഴയാണ് മാർച്ച് 1 മുതൽ കേരളത്തിൽ ലഭിച്ചത്.

കണ്ണൂരിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 216 ശതമാനം അധികം മഴയാണ് ഇവിടെ ലഭിച്ചത്. എറണാകുളത്ത് 171 ശതമാനം കൂടുതൽ മഴയും പത്തനംതിട്ടയിൽ 161 ശതമാനം കൂടുതൽ മഴയും ലഭിച്ചു. നിലവിൽ 2336 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി സംഭരണ ശേഷി. 2663 അടി സംഭരണ ശേഷിയുള്ള ഷോളയാറിൽ 2612 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.