വി.ഡി.സതീശനില്‍ പ്രതീക്ഷയുണ്ട്‌; ചെന്നിത്തലയെ ഞാനും കൂടി വിഷമിപ്പിക്കുന്നില്ല-പിണറായി | Pinarayi vijayan



തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ് വി.ഡി.സതീശനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

വി.ഡി.സതീശന്റെ നിയമസഭയിലെ പ്രകടനം വെച്ചാല്‍ മികവാര്‍ന്ന ഒരു പ്രതിപക്ഷ നേതാവിയിരിക്കുമെന്നാണ് പ്രതീക്ഷിക്കാവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

'പ്രതിപക്ഷ നിരയില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമാണ് അദ്ദേഹം എക്കാലത്തും കാഴ്ചവെച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മികവാര്‍ന്ന ഒരു പ്രതിപക്ഷ നേതാവായിരിക്കാനാണ് സാധ്യത' മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ പ്രതിപക്ഷ നേതാവിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഈ വിഷമത്തിനിടക്ക് എന്റെ ഒരു വിലയിരുത്തല്‍ കൂടി വേണോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതില്ലാതിരിക്കലാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.