ആഫ്രിക്കയില്‍ നിന്ന് വന്ന എരുമ കയറ് പൊട്ടിക്കുന്നു; ക്യാപ്റ്റന്‍ ഇടപെട്ട് പുല്ലോ, പിണ്ണാക്കോ കൊടുക്കണം; തിരിച്ചടിച്ച് അബ്ദുറബ്ബ് | Pk Aburabb



മുസ്ലീംലീഗ് നേതൃത്വത്തിനെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുന്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്ദു റബ്ബ്. മൂരികളുടെ ചിത്രം എന്ന പരാമര്‍ശത്തിനാണ് അതേ രീതിയിലുള്ള മറുപടിയുമായി അബ്ദു റബ്ബ് രംഗത്തെത്തിയിരിക്കുന്നത്. പിവി അന്‍വറിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് അബ്ദുറബ്ബിന്റെ പരാമര്‍ശം.

അബ്ദു റബ്ബ് പറഞ്ഞത്: ”ആഫ്രിക്കയില്‍ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂര്‍ കാടുകളില്‍ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. ക്യാപ്റ്റന്‍ ഇടപെട്ട് (വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണമെന്ന് അപേക്ഷയുണ്ട്. ഈ കോവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും വലിയ ഒരു കരുതലാണ്.”


ന്യൂനപക്ഷവകുപ്പ് കൈകാര്യം ചെയ്യുന്നതിനെ എതിര്‍ത്ത മുസ്ലീംലീഗ് നേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി ഏറ്റെടുത്താണ് ഇന്നലെ പിവി അന്‍വര്‍ രംഗത്തെത്തിയത്. മുസ്ലിം ലീഗിനെ ട്രോളി ഫേസ്ബുക്കില്‍ മൂരികളുടെ ചിത്രമാണ് പിവി അന്‍വര്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് പറഞ്ഞത് ഇങ്ങനെ: ”മുസ്ലീം സമൂഹത്തിന്റെ അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല’എന്ന ബഹു:മുഖ്യമന്ത്രിയുടെ പരാമര്‍ശം സൂചിപ്പിച്ച് ഈ പേജില്‍ ഇട്ട പോസ്റ്റിലെ ചിത്രം മാറി പോയത് പല സുഹൃത്തുക്കളും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തെറ്റ് വന്നതില്‍ ഖേദിക്കുന്നു. ഒര്‍ജ്ജിനല്‍ മൂരികളുടെ ചിത്രം ഈ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു..”



”കൃത്യം..വ്യക്തം..അതായത് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ലീഗ് അണികള്‍ക്ക് ആനയായിരിക്കാം.. മറ്റുള്ളവര്‍ക്ക് ഒരു ചേന പോലുമല്ല,” എന്നായിരുന്നു അന്‍വറിന്റെ ആദ്യ പോസ്റ്റ്. എന്നാല്‍ ഇതില്‍ പശുക്കളുടെ ചിത്രമായിരുന്നു കൊടുത്തത്. പിന്നീടാണ് ചിത്രം മാറിപ്പോയെന്നു പറഞ്ഞ പിവി അന്‍വര്‍ മൂരികളുടെ ചിത്രം പോസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.