സുഹൃത്തും സഹപാഠിയുമായ നിയുക്ത മന്ത്രി മുഹമ്മദ് റിയാസിന് ആശംസ നേർന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍


കോഴിക്കോട്: പി എ മുഹമ്മദ് റിയാസ് മന്ത്രിയായതിൽ സന്തോഷമെന്ന് സുഹൃത്തും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനുമായ മുനവ്വറലി ശിഹാബ് തങ്ങൾ. ഫേസ്ബുക്ക് പോസ്റ്റിലാണ് മുനവ്വറലി ശിഹാബ് തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്. മുഹമ്മദ് റിയാസ് തന്‍റെ സുഹൃത്തും സഹപാഠിയുമാണ്. റിയാസിന്‍റെ സ്ഥാനലബ്ധിയിൽ ഏറെ സന്തോഷമുണ്ടെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. നല്ല സംഘാടകനും പ്രതിഭയുടെ മിന്നലാട്ടമുള്ള യുവത്വവുമായ അദ്ദേഹത്തിന് അര്‍ഹിച്ച സ്ഥാനമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങിനെ:

സുഹൃത്തും സഹപാഠിയുമായ പ്രിയ സുഹൃത്ത് പിഎ മുഹമ്മദ് റിയാസി​െന്‍റ സ്ഥാനലബ്ധിയില്‍ ഏറെ സന്തോഷം. ഇടതു പക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചു, മാന്യവും പക്വതയുമുള്ള പൊതുപ്രവര്‍ത്തനം വിദ്യാര്‍ത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം. നല്ല സംഘാടകനും പ്രതിഭയുടെ മിന്നലാട്ടമുള്ള യുവത്വവുമായ അദ്ദേഹത്തിന് അര്‍ഹിച്ച സ്ഥാനമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്. പ്രതിപക്ഷ ബഹുമാനവും ജനാധിപത്യ മര്യാദയും മുഖമുദ്രയാക്കിയ പ്രിയ സുഹൃത്തിന് കര്‍മ്മ പദത്തില്‍ പ്രശോഭിക്കാനും ഉയരങ്ങളിലേക്കെത്താനും സാധിക്കട്ടെ എന്നാശംസിക്കുന്നു. ഭാവുകങ്ങള്‍ !

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.